റിയാലിറ്റി ഷോയിലൂടെ എത്തി സിനിമയിൽ സജീവമായ സാനിയ മോഡലിങ്ങിലും വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. ‘ബാല്യകാല സഖി’ എന്ന ചിത്രത്തിലൂടെ ബാലതാരമായി എത്തി. ക്വീൻ എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം.
പിന്നീട് പ്രേതം 2, സകലകലാശാല, ദ് പ്രീസ്റ്റ്, സല്യൂട്ട്, സാറ്റർഡേ നൈറ്റ് തുടങ്ങി നിരവധി ചിത്രങ്ങളിൽ വേഷമിട്ടു. ഇരഗുപട്രു എന്ന ചിത്രത്തിലൂടെ തമിഴിലും നായികയായി എത്തി. എമ്പുരാൻ ആണ് നടിയുടെ പുതിയ പ്രോജക്ട്.
ഇപ്പോഴിതാ സഹോദരി സാധിക അയ്യപ്പന്റെ വിവാഹത്തിൽ തിളങ്ങി നിൽക്കുന്ന നടി സാനിയ അയ്യപ്പൻറെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. സാസ്വത് കേദർ നാദ് എന്നാണ് വരന്റെ പേര്. വിവാഹച്ചടങ്ങിലെ ചിത്രങ്ങളും വിഡിയോയും നടി പങ്കുവച്ചിട്ടുണ്ട്.
സുഹൃത്തുക്കളായ റംസാൻ, അപർണ തോമസ് തുടങ്ങിയവർ വിവാഹത്തിനു മുന്നോടിയായി നടന്ന സംഗീത് ചടങ്ങിൽ പങ്കെടുത്തു. ‘ഇതെന്റെ സഹോദരിയുടെ കല്യാണം’ എന്നെഴുതിയ സാനിയയുടെ വസ്ത്രമായിരുന്നു മറ്റൊരു പ്രധാന ആകർഷണം. ഡാൻസും പാട്ടുമൊക്കെയായി സഹോദരിയുടെ വിവാഹം ഒരാഘോഷമാക്കി സാനിയ മാറ്റി.
കൊച്ചിയിലാണ് സാനിയ ജനിച്ചു വളർന്നത്. അച്ഛൻ അയ്യപ്പന്റെ സ്വദേശം തമിഴ്നാടാണ്. അമ്മ സന്ധ്യയുടെ നാട് കൊടുങ്ങല്ലൂര്‍. സാധികയാണ് ഒരേയൊരു സഹോദരി.
Content Highlight: Saniya iyyappan sisters wedding