Movie News

ജീവിതത്തിൽ ഇത്രയും പണിയെടുത്ത് ഒരു സിനിമ ചെയ്യുന്നത് ആദ്യം; ഗണപതി | Ganapathi

സ്‌ലൻ, ഗണപതി, ലുക്മാൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്

ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രം  ‘ആലപ്പുഴ ജിംഖാന’യ്ക്ക് മേൽ സിനിമാപ്രേമികൾ വലിയ പ്രതീക്ഷയാണ് നൽകുന്നത്.  നസ്‌ലൻ, ഗണപതി, ലുക്മാൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഇപ്പോഴിതാ ജീവിതത്തിൽ ആദ്യമായാണ് ഇത്രയും പണിയെടുത്ത് ഒരു സിനിമ ചെയ്യുന്നതെന്ന് പറയുകയാണ് ഗണപതി. പുറത്ത് നിൽക്കുക അല്ലാതെ സിനിമയുടെ സംവിധയകനും തങ്ങൾക്കൊപ്പം ഉണ്ടായിരുന്നുവെന്നും ഗണപതി പറഞ്ഞു. മഞ്ഞുമ്മൽ ബോയ്സ് ചെയ്യുമ്പോൾ മഞ്ഞുമ്മൽ അങ്കിൾസ് ആണെന്ന് പറഞ്ഞു കളിയാക്കാറുണ്ടായിരുന്നുവെന്നും ഇപ്പോഴാണ് ബോയ്സ് ആയതെന്നും നടൻ പറഞ്ഞു.

‘മഞ്ഞുമ്മൽ ബോയ്സ് ചിത്രത്തെ ഞങ്ങൾ കളിയാക്കാറുണ്ട് മഞ്ഞുമ്മൽ അങ്കിൾസ് ആണെന്ന് പറഞ്ഞിട്ട്. ഞാൻ അവരെ വിളിച്ച് പറയും ഇപ്പോഴാണ് ശെരിയ്ക്കും ബോയ്സ് ആയതെന്ന്. ജീവിതത്തിൽ ആദ്യമായാണ് ഇത്രയും പണി എടുത്ത് എഫർട്ട് എടുത്ത് സിനിമ ചെയ്യുന്നത്. ഒരു ആറു മാസത്തോളം നമ്മളെ എല്ലാവരെയും ഒരുമിച്ച് ട്രെയിൻ ചെയ്‌തു. തമാശ പറഞ്ഞും ഫൈറ്റ് ചെയ്തും നല്ലൊരു സെക്ഷൻ ഉണ്ടായിരുന്നു ഞങ്ങൾക്ക് എല്ലാവർക്കും. പുറത്ത് നിന്ന് ഡയറക്ട് ചെയ്യുക അല്ലാതെ പുള്ളിയും നമ്മുക്കൊപ്പം കൂടെ ഉണ്ടായിരുന്നു. വളരെ രസമുള്ള ഷൂട്ടില്ലായിരുന്നു,’ ഗണപതി പറഞ്ഞു.

content highlight: Actor Ganapathi