എമ്പുരാൻ കണ്ടപ്പോൾ ഇത് ഇത്രയും വലിയ കലക്ഷൻ വരുന്ന സിനിമാണെന്ന് താൻ ഒരിക്കലും ഓർത്തിട്ടില്ലെന്ന് നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ. നാൽപത് ദിവസം കൊണ്ട് വരേണ്ട കലക്ഷൻ അഞ്ച് ദിവസം കൊണ്ട് വന്നിരിക്കുന്നു. എന്റെ സിനിമാ ജീവിതത്തിൽ ഞാനിത് ആദ്യമായാണ് കാണുന്നതെന്നും അദ്ദേഹം പ്രതികരിച്ചു. “വൺ 2 ടോക്സിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
എനിക്കൊരു അതിശയോക്തിയാണ് ആ കലക്ഷൻ കണ്ടപ്പോൾ തോന്നിയത്. ഇത് വരെയുള്ള എല്ലാ കലക്ഷനോടും വഴിമാറാൻ പറഞ്ഞ് എമ്പുരാൻ മുന്നേറുന്നു. ഇവിടെ മാത്രമല്ല, ഓവർ സീസിലും. അത്രയും ഹെെപ്പ് ഈ പടത്തിന് വന്നു. എത്ര ഹെെപ്പുള്ള സിനിമയാണെങ്കിലും നല്ല സിനിമയാണെങ്കിലേ കാണൂ.
ഒരു സംവിധായകനെന്ന നിലയിൽ പൃഥ്വിരാജ് പ്രൂവ് ചെയ്തു. ഇനി ഏത് ലാംഗ്വേജിലും സിനിമ ചെയ്യാനാകുന്ന വ്യക്തിയാണെന്നതിന് ഉദാഹരണമാണ്. അതേസമയം എമ്പുരാന്റെ ഉള്ളടക്കത്തിന്റെ കാര്യമല്ല താൻ പറയുന്നതെന്നും ലിസ്റ്റിൻ സ്റ്റീഫൻ വ്യക്തമാക്കി. എമ്പുരാന്റെ ഹെെപ്പ് എക്സ്ട്രീം ലെവലിൽ എത്തി. ഫേസ്ബുക്ക് തുറന്നാലും ചാനൽ തുറന്നാലും ഇത് തന്നെയാണ്. പെെസ മുടക്കാതെയുള്ള പബ്ലിസിറ്റിയാണെന്ന് ആലോചിക്കണമെന്നും ലിസ്റ്റിൻ സ്റ്റീഫൻ വ്യക്തമാക്കി.
വിവാദങ്ങളുമായി ബന്ധപ്പെട്ട് പൃഥ്വിരാജിനോട് ഫോണിൽ സംസാരിച്ചിരുന്നു. റെഗുലറായി സംസാരിക്കുന്നത് പോലെയായിരുന്നില്ല. ഡെസ്പ് ആയിരുന്നെന്ന് തോന്നി. ഇത് ഇങ്ങനെ വരുമെന്ന് അവർ പ്രതീക്ഷിച്ചിട്ടില്ല. അത്രത്തോളം സീരിയസായി എടുത്തിരിക്കില്ല. മോഹൻലാലിനെ പെടുത്തിയതാണെന്ന വാദം പിന്നീട് വന്നു. ഇന്റർവ്യൂകൾ കൊടുക്കുന്നില്ലെങ്കിലും ഫോണിലൂടെ എന്താണ് മാധ്യമങ്ങളിൽ നടക്കുന്നതെന്ന് കാണാം. പുള്ളി കുറച്ച് മൂഡ് ഓഫ് ആണെന്ന് തോന്നി. അത് കാെണ്ട് തന്നെയാണ് മല്ലിക സുകുമാരൻ പ്രതികരിച്ചതെന്നും ലിസ്റ്റിൻ പറയുന്നു.
സുപ്രിയ മേനോൻ റിലീസിന് മുമ്പ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റ് വിവാദമായതിലും ലിസ്റ്റിൻ പ്രതികരിച്ചു. സുപ്രിയയുടെ ഭർത്താവ് ഒരു സിനിമ സംവിധാനം ചെയ്യുന്നു. അദ്ദേഹം ഇത്രയും നാളായി ഒരു വലിയ സിനിമയുടെ പുറകിലായിരുന്നു. ഈ സിനിമ സുപ്രിയ പോലും കണ്ടിട്ടുണ്ടോ എന്നെനിക്കറിയില്ല. കഷ്ടപ്പാടും പ്രതിസന്ധിയും കഴിഞ്ഞ് സിനിമ ഇറങ്ങിയപ്പോൾ സുപ്രിയ പുള്ളിക്കാരിയുടെ ഭാഷയിൽ എഴുതി വിട്ടതാണ്. അതിനാെരു ആവേശം കാണുമായിരിക്കും.
അതിന്റെ അടിസ്ഥാനത്തിലായിരിക്കാം പുള്ളിക്കാരി എഴുതി വിട്ടത്. ഒരുപാട് പേർ അത് നെഗറ്റീവായെടുത്തു. ഓരോരുത്തർ സ്വീകരിക്കുന്ന രീതിയാണല്ലോ. എല്ലാവരുടെയും ഇഷ്ടത്തിന് എഴുതാൻ പറ്റില്ല. ഒരു വിഷയം വന്നപ്പോൾ പലരും ട്രോളാക്കുക്കുകയും അവരുടേതായ രീതിയിൽ അഭിപ്രായം പറയുകയും ചെയ്തെന്നും ലിസ്റ്റിൻ സ്റ്റീഫൻ വ്യക്തമാക്കി.
Content Highlight: listin stephen about empuraan