Celebrities

ബിക്കിനി ഇട്ടാൽ പറയും സംസ്കാരം ഇല്ലെന്ന്; പിന്നെ ഞാൻ എന്ത് ഇടണം, നൈറ്റിയോ പർദ്ദയോ? : തുറന്നടിച്ച് സാനിയ അയ്യപ്പൻ | saniya iyyappan

ഇവന്റ്സിന് പോകുമ്പോഴും സാരിയായിരുന്നു കൂടുതൽ ധരിച്ചിരുന്നത്

റിയാലിറ്റി ഷോയിലൂടെ എത്തി സിനിമയിൽ സജീവമായ സാനിയ മോഡലിങ്ങിലും വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. ‘ബാല്യകാല സഖി’ എന്ന ചിത്രത്തിലൂടെ ബാലതാരമായി എത്തി. ക്വീൻ എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം. പിന്നീട് പ്രേതം 2, സകലകലാശാല, ദ് പ്രീസ്റ്റ്, സല്യൂട്ട്, സാറ്റർഡേ നൈറ്റ് തുടങ്ങി നിരവധി ചിത്രങ്ങളിൽ വേഷമിട്ടു. ഇരഗുപട്രു എന്ന ചിത്രത്തിലൂടെ തമിഴിലും നായികയായി എത്തി. എമ്പുരാൻ ആണ് നടിയുടെ പുതിയ പ്രോജക്ട്.

 

 

യുകെ പഠിക്കാൻ പോയപ്പോൾ തനിക്കുണ്ടായ അനുഭവത്തെക്കുറിച്ച് സാനിയ വീണ്ടും മനസ്സ് തുറന്നു. ധന്യ വർമ്മയ്ക്ക് നൽകിയ അഭിമുഖത്തിലാണ് തുറന്നുപറച്ചിൽ. ലണ്ടനിൽ പഠിക്കുന്ന എല്ലാവരും പ്രശ്നങ്ങൾ അനുഭവിക്കുന്നുണ്ടെന്ന് ഞാൻ പറഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ ആരും അവരുടെ അഭിപ്രായം വെറുതെ പറയണ്ട. സ്കൂൾ ലൈഫ് അധികം എഞ്ചോയ് ചെയ്യാൻ എനിക്ക് പറ്റിയിട്ടില്ല. അതുകൊണ്ട് തന്നെ ഫ്രണ്ട്സുമില്ല. നാട്ടിൽ പഠിക്കാൻ താൽപര്യമില്ലാത്തതുകൊണ്ടാണ് ലണ്ടനിൽ പോയി ആക്ടിങ് പഠിക്കാമെന്ന് ഞാൻ കരുതിയത്.

 

ഫിലിം ഫെയർ അവാർഡ്സ് ഒക്കെ കാണിച്ചാണ് പഠിക്കാനും സ്കോളർഷിപ്പിനുമുള്ള അപ്ലിക്കേഷൻ സബ്മിറ്റ് ചെയ്തത്. അത് കിട്ടുകയും ചെയ്തു. എന്റെ യൂണിവേഴ്സിറ്റിയിൽ സിനിമ റിലേറ്റ‍ഡ് കാര്യങ്ങൾ മാത്രമെയുള്ളു. എന്റെ ബാച്ചിൽ ഇന്ത്യയിൽ നിന്നും ആക്ടിങ് കോഴ്സ് പഠിക്കാൻ എത്തിയ ഒരേയൊരാൾ ഞാൻ മാത്രമായിരുന്നു. മൂന്ന് വർഷത്തെ കോഴ്സിനാണ് ചേർന്നത്. ഭൂരിഭാഗം പേരും ഒരു വർഷത്തെ കോഴ്സിനാണ് ചേരുന്നത്.

 

ആദ്യത്തെ ദിവസം ഇൻട്രൊഡക്ഷൻ കഴിഞ്ഞപ്പോൾ തന്നെ സാറിന്റെ പെരുമാറ്റം ചെറുതായി നെഗറ്റീവ് അടിപ്പിച്ചു. പക്ഷെ ഞാൻ കൂളായി വിട്ടു. പിന്നീട് ദിവസം കുറേ കഴിഞ്ഞിട്ടും ആരും എന്നോട് സൗഹൃദം വെക്കാൻ തയ്യാറാവുന്നില്ല. പാട്നേഴ്സായി വർക്ക് ചെയ്യേണ്ട സാഹചര്യം വന്നപ്പോഴും ആരും എന്റെ പെയറാകാൻ തയ്യാറായില്ല. ഇംഗ്ലീഷ് ആക്സെന്റ് ഒക്കെയാകും കാരണമെന്നാണ് ആദ്യം കരുതിയത്. അതൊന്നും അല്ലെന്ന് പിന്നീട് മനസിലായി.

 

മെന്റലി ഞാൻ ഡിപ്രസ്ഡാകാൻ തുടങ്ങി. നാട്ടിലായിരിക്കുമ്പോൾ ഞാൻ ഒക്കെയാണോയെന്ന് ചോദിക്കാനെങ്കിലും ആളുകൾ ഉണ്ടായിരുന്നു. പിന്നെ ഞാൻ റൂമിൽ നിന്ന് പുറത്തിറങ്ങാതെ കരച്ചിലായിരുന്നു. കാര്യങ്ങൾ പറഞ്ഞപ്പോൾ യൂണിവേഴ്സിറ്റി ഫീസ് എമൗണ്ട് മുഴുവൻ റീഫണ്ട് ചെയ്തു. അവർ അത് തന്നില്ലായിരുന്നുവെങ്കിൽ ഞാൻ അവിടെ തന്നെ തുടർന്ന് പഠിച്ചേനെ.

 

കോഴ്സ് നിർത്തി വന്നതിൽ എനിക്ക് പശ്ചാത്താപമില്ല. ഞാൻ എന്റെ അനുഭവം പറഞ്ഞശേഷം ഒരു പെൺകുട്ടി എന്നെ കുറിച്ച് ഇല്ലാത്ത കഥകൾ കണ്ടന്റിന് വേണ്ടി പറഞ്ഞത് ഞാൻ കണ്ടു. ആ പെൺകുട്ടിയെ കുറിച്ച് അന്വേഷിച്ചപ്പോൾ അങ്ങനൊരു കുട്ടി ആ യൂണിവേഴ്സിറ്റിയിൽ പഠിക്കുന്നില്ലെന്നാണ് അറിഞ്ഞതെന്നും സാനി അയ്യപ്പൻ പറയുന്നു.

 

 

ഇവന്റ്സിന് പോകുമ്പോഴും സാരിയായിരുന്നു കൂടുതൽ ധരിച്ചിരുന്നത്. അന്നൊക്കെ വന്ന കമന്റ്സ് മര്യാദയ്ക്ക് ഇത് ഇട്ടോളൂ എങ്കിലെ ഞങ്ങൾ ലൈക്ക് അടിക്കൂ എന്നൊക്കെ ആയിരുന്നു. സാരി ഉടുത്താൽ പറയും തള്ളച്ചിയായി എന്ന്. ഇരുപത്തിരണ്ട് വയസേയുള്ളു. പക്ഷെ മുപ്പത് വയസുള്ള തള്ളച്ചിയെപ്പോലെയാണ് ഇരിക്കുന്നത് എന്നാണ് കമന്റ്സ്. ബിക്കിനി ഇട്ടാൽ പറയും സംസ്കാരം ഇല്ലെന്നും വീട്ടിൽ അമ്മയും അച്ഛനും ഇല്ലേയെന്നുമൊക്കെ.

 

ഞാൻ എന്ത് ചെയ്താലും ഇന്റർനെറ്റിൽ പ്രശ്നമാണ്. ആൾക്കാർക്ക് എന്നോട് എന്തോ ഒരു പ്രശ്നമുണ്ടെന്ന് ഞാൻ ഇടയ്ക്ക് എന്റെ സുഹൃത്തുക്കളോട് പറയും. പിന്നെ ഞാൻ എന്ത് ഇടണം നൈറ്റിയോ പർദ്ദയോ?. ഇപ്പോൾ ഇത്തരം കമന്റ്സൊന്നും ഞാൻ ഡീൽ‌ ചെയ്യുന്നില്ല. ഞാൻ എന്ത് ചെയ്താലും കുറ്റമാണ്. എന്തെങ്കിലും ആകട്ടെ എന്നാണ് ഇപ്പോൾ എന്റെ മൈന്റ് സെറ്റ്.

 

വർക്കൗട്ട് ചെയ്യാൻ തുടങ്ങിയാൽ ഭയങ്കരമായി വർക്കൗട്ട് ചെയ്യുന്നയാളാണ് ഞാൻ. പക്ഷെ കഴിഞ്ഞ കുറച്ച് മാസങ്ങളായി എക്സസൈസ് ചെയ്യാറില്ല. കാർഡിയോ ചെയ്യാനാണ് എനിക്ക് ഏറ്റവും ഇഷ്ടം. മീറ്റ് എനിക്ക് ഇഷ്ടമല്ല. സീഫുഡ്ഡാണ് ഇഷ്ടം. ജങ്ക് ഫുഡ് കഴിക്കുന്നത് വളരെ കുറവാണ്. ഞാൻ ഒരു ഫുഡ്ഡിയല്ല. ട്രാവൽ ചെയ്യുമ്പോൾ ഫുഡ് എക്സ്പ്ലോർ ചെയ്യണമെന്നും തോന്നാറില്ല.

 

ഭക്ഷണം കഴിച്ചാൽ പെട്ടന്ന് തടിവെക്കുന്ന ശരീരവുമല്ല എന്റേത്. രണ്ട് വർഷം മുമ്പ് വരെ മാനേജർ ഉണ്ടായിരുന്നു. ഇപ്പോൾ ഞാൻ തന്നെയാണ് വർക്കിന്റെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്. ഒരു മാനേജറെ ഞാൻ അന്വേഷിച്ച് കൊണ്ടിരിക്കുകയാണെന്നും സാനിയ പറയുന്നു.

 

Content Highlight: Saniya iyyappan opens up