Celebrities

‘ഹാപ്പി ബർത്ത്ഡേ മത്തായിച്ചാ..’: ദീപ്തിക്ക് പിറന്നാൾ ആശംസകളുമായി വിധു പ്രതാപ്| Vidhu Prathap’s birthday message

എല്ലാ വർഷവും നിന്റെ ബർത്ത്ഡേ വരുമ്പോൾ ക്യാപ്ഷൻ എഴുതുന്ന സമയം എനിക്ക് വാക്കുകൾ കിട്ടാറില്ല

ഭാര്യ ദീപ്തിക്ക് പിറന്നാൾ ആശംസകൾ അറിയിച്ച ഗായകൻ വിധു പ്രതാപ്. നടിയും നർത്തകിയും കൂടിയും ആണ് ദീപ്തി. ദീപ്തിയുടെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് വിധു ആശംസകൾ അറിയിച്ചത്. ദീപ്തിയുടെ ജന്മദിനം വരുമ്പോൾ അടിക്കുറിപ്പെഴുതാൻ വാക്കുകൾ കിട്ടാറില്ലെന്നും എല്ലാ ആഗ്രഹങ്ങളും നടക്കട്ടെ എന്നു മാത്രമാണ് വിധു കുറിച്ചത്.

വിധുവിന്റെ വാക്കുകൾ ഇങ്ങനെ: ‘‘എല്ലാ വർഷവും നിന്റെ ബർത്ത്ഡേ വരുമ്പോൾ ക്യാപ്ഷൻ എഴുതുന്ന സമയം എനിക്ക് വാക്കുകൾ കിട്ടാറില്ല.. ഒന്ന് മാത്രം പറയട്ടെ! നീ മനസ്സിൽ ആഗ്രഹിക്കുന്ന എല്ലാ ആഗ്രഹങ്ങളും നടക്കട്ടെ.. ഹാപ്പി ബർത്ത്ഡേ മത്തായിച്ചാ!’’ ‘സ്റ്റോറി ഓഫ് മൈ ഫോറെവർ’ എന്ന ഹാഷ്ടാഗ് ചേർത്തായിരുന്നു വിധുവിന്റെ കുറിപ്പ്.

 

ദീപ്തിക്ക് ജന്മദിനാശംസകൾ നേർത്ത് സുഹൃത്തും ഗായികയുമായ സിത്താര കൃഷ്ണകുമാറും ചിത്രവും കുറിപ്പും പങ്കുവച്ചു. ‘‘അവൾ പൂത്തുലഞ്ഞ സൗന്ദര്യമാണ്. ചലനങ്ങളിൽ പ്രതിഭ! ഇതുപോലെ സുന്ദരിയായിരിക്കൂ. തികവിന്റെ രാജകുമാരി…. ഈ ജന്മദിനത്തിൽ അനന്തമായ സന്തോഷവും സമാധാനവും സ്നേഹവും നേരുന്നു,’’ സിത്താര കുറിച്ചു.

നിരവധി പേർ ദീപ്തി വിധു പ്രതാപിന് ജന്മദിനാശംസകൾ അറിയിച്ചു. ക്ലാസിക്കൽ ഡാൻസറായ ദീപ്തി നല്ലൊരു വ്ലോഗർ കൂടിയാണ്. ദീപ്തിയും വിധുവും ചേർന്നുള്ള കോമഡി വിഡിയോ സീരീസിന് ആരാധകർ ഏറെയാണ്.

 

Content Highlight: Vidhu Prathap’s birthday message to his wife