തിരിച്ചുവരവിന് ശേഷം മലയാള സിനിമയിൽ ഏറ്റവും കൂടുതൽ വിമർശനങ്ങൾ കേട്ടിട്ടുണ്ട് നായിക ആരാണെന്ന് ചോദിച്ചാൽ ഒരുപക്ഷേ എല്ലാവരും പറയുന്ന പേര് മഞ്ജു വാര്യർ എന്ന് തന്നെയായിരിക്കും കാരണം അത്രത്തോളം വിമർശനങ്ങളാണ് 14 വർഷങ്ങൾക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചു വന്നപ്പോൾ മഞ്ജുവാര്യർ കേൾക്കേണ്ടതായി വന്നത് അത്രയും കാലം നിലനിർത്തിയ ആ പേര് മുഴുവനായും നഷ്ടപ്പെടുന്ന തരത്തിലായിരുന്നു പുറത്തുവന്ന ആക്രമണങ്ങൾ എന്നാൽ അതിനെയൊക്കെ ഒരു ചിരിയോടെ മഞ്ജു നേരിടുകയാണ് ചെയ്തിട്ടുള്ളത്
മഞ്ജു വാര്യരുടെ കാലം അവസാനിച്ചു എന്നും തുടരത്തുടരെയുള്ള അവരുടെ സിനിമകൾ പരാജയമായി എന്നും പലരും പറഞ്ഞു തുടങ്ങി. അതോടെ മഞ്ജുവാര്യർ എന്ന പ്രതിഭ മലയാള സിനിമയിൽ നിന്നും മാഞ്ഞു തുടങ്ങുകയാണ് എന്ന് എല്ലാവർക്കും മനസ്സിലായി എന്നാൽ മഞ്ജുവിന്റെ ഒരു തിരിച്ചുവരവ് തന്നെയാണ് പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത മോഹൻലാൽ നായകനായി എത്തിയ എമ്പുരാൻ എന്ന ചിത്രം. ഈ ചിത്രത്തിൽ വളരെ ശക്തമായ രീതിയിൽ ഉള്ള ഒരു തിരിച്ചുവരവ് തന്നെയാണ് താരം നടത്തുന്നത്
പൃഥ്വിരാജിനെക്കാളും താര രാജാവ് മോഹൻലാലിനെക്കാളും കുറച്ച് അധികം സ്ക്രീൻ പെയ്ത്തും ഡയലോഗുകളും ഈ ചിത്രത്തിൽ ഉള്ളത് മഞ്ജുവാര്യർക്ക് തന്നെയാണ് വളരെ മനോഹരമായ രീതിയിൽ തനിക്ക് കിട്ടിയ കഥാപാത്രം താരം അഭിനയിച്ചു ഫലിപ്പിക്കുകയും ചെയ്തിട്ടുണ്ട് തീർച്ചയായും മഞ്ജുവിന്റെ കരിയറിൽ ഈ ചിത്രം വരുത്താൻ പോകുന്ന മാറ്റങ്ങൾ ചെറുതല്ല എന്ന് തന്നെ പറയണം അത്രത്തോളം മികച്ച രീതിയിൽ ആണ് ഈ ചിത്രത്തിൽ താരം അഭിനയിച്ചിരിക്കുന്നത് ലൂസിഫർ ഒന്നാം ഭാഗത്ത് മോഹൻലാലും ടോവിനോ തോമസും ആണ് വിജയിക്കുന്നത് എങ്കിൽ രണ്ടാം ഭാഗത്ത് പ്രിയദർശിനി രാംദാസിന്റെ കഥ വ്യക്തമായി മനസ്സിൽ നിലനിൽക്കും അങ്ങനെ നോക്കുമ്പോൾ ഈ ചിത്രം ഏറ്റവും കൂടുതൽ ഗുണം ചെയ്തതും മഞ്ജുവാര്യർക്ക് തന്നെയാണ്