കുറച്ചുനാളുകളായി സോഷ്യൽ മീഡിയയിൽ അടക്കം ചർച്ച ചെയ്യുന്നത് പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത മോഹൻലാൽ നായകനായി എത്തിയ എമ്പുരാൻ എന്ന ചിത്രത്തെ കുറിച്ചാണ്. ഈ ചിത്രത്തെ വിമർശിച്ചു കൊണ്ടും അല്ലാതെയും നിരവധി ആളുകൾ രംഗത്ത് വരുന്നുണ്ട് രണ്ടാമത് ഈ ചിത്രം എഡിറ്റ് ചെയ്ത് തീയേറ്ററിൽ എത്തിയപ്പോൾ ചില മാറ്റങ്ങൾ ചിത്രത്തിൽ ഉണ്ടായിട്ടുണ്ട് എന്ന് മനസ്സിലാക്കാൻ സാധിച്ചിരുന്നു അതിൽ പ്രധാനമായത് നന്ദി കാർഡിൽ നിന്നും സുരേഷ് ഗോപി ഒഴിവാക്കി എന്നതാണ്
ഇതിനെപ്പറ്റി പാർലമെന്റിൽ നടന്ന യോഗത്തിൽ സുരേഷ് ഗോപി തന്നെ പറയുന്നതാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത് നന്ദി കാർഡിൽ നിന്നും തന്റെ പേര് പിൻവലിക്കണം എന്ന് ആവശ്യപ്പെട്ടത് താൻ തന്നെയാണ് എന്നാണ് സുരേഷ് ഗോപി പറയുന്നത് അദ്ദേഹത്തിന്റെ ഈ വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയായിരുന്നു ചെയ്തത് അതേസമയം സിനിമയുടെ അണിയറ പ്രവർത്തകർ ഈ ചിത്രത്തിന്റെ പ്രമോഷൻ സംബന്ധമായി നടത്തുന്ന ഒരു മാർക്കറ്റിംഗ് തന്ത്രം മാത്രമാണ് നടന്നുകൊണ്ടിരിക്കുന്നത് എന്ന് ഇതിനു മുൻപേയും സുരേഷ് ഗോപി പറഞ്ഞിരുന്നു ചെയ്യണമെന്ന് ആരും ആവശ്യപ്പെട്ടിട്ടില്ല എന്നും ഇത് മാർക്കറ്റിംഗ് ആണ് എന്ന് മായിരുന്നു സുരേഷ് ഗോപി വ്യക്തമാക്കിയത്
പലതരത്തിലുള്ള അഭിപ്രായങ്ങളാണ് നിലവിൽ സിനിമയെക്കുറിച്ച് ഉയർന്നുവരുന്നത് എന്നാൽ സംവിധായകനായ പൃഥ്വിരാജ് എഴുത്തുകാരനായ മുരളി ഗോപിയോ ഇതുവരെയും ഇക്കാര്യത്തെക്കുറിച്ച് ഒരു അഭിപ്രായങ്ങളും പറയുകയും ചെയ്തിട്ടില്ല മോഹൻലാൽ പങ്കുവെച്ച് ക്ഷമാപണ പോസ്റ്റ് പൃഥ്വിരാജ് ഷെയർ ചെയ്തിരുന്നു എങ്കിലും മുരളി ഗോപി ഇതുവരെയും ഈ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല