Beauty Tips

പ്രകൃതിദത്ത മാർഗത്തിലൂടെ മുടി കറുപ്പിക്കാം !

ചെറുപ്രായത്തിൽ തന്നെ നരച്ച മുടിയുടെ ഇഴകൾ കാണപ്പെടുന്നത് ഏതൊരാളെയും വിഷമിപ്പിക്കുന്നതാണ്. പ്രത്യേകിച്ച് നരച്ചമുടി പ്രായാധിക്യത്തിൻറെ ആദ്യലക്ഷണമാണെന്ന് കണക്കാക്കപ്പെടുന്ന ഒന്നാണ്. 30-കളുടെ അവസാനത്തിലോ 40-കളിലോ ഒക്കെ വരുമെന്ന് പ്രതീക്ഷിക്കുന്ന നരച്ച തലമുടി ചെറുപ്രായത്തിൽ തന്നെ പ്രത്യക്ഷപ്പെടുന്നത് ഏതൊരാളെയും മനസ്സിനെ മടുപ്പിക്കുന്ന കാഴ്ചയായിരിക്കും.

ഇന്ന് കൗമാരക്കാരിൽ തുടങ്ങി 20-കളിലുള്ളവർക്ക് പോലും നരയുടെ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നുണ്ട്. പലതരം ഡൈകൾ മാർക്കറ്റിൽ സുലഭമാണ്. പക്ഷേ, ഇവയുടെ നിരന്തര ഉപയോഗം മുടിയെ നശിപ്പിക്കും. കെമിക്കലുകൾ ഇല്ലാതെ പ്രകൃതിദത്തമായ ചില മാർഗങ്ങളിലൂടെ നരച്ച മുടിയെ കറുപ്പിക്കാം.

പായ്ക്ക് തയാറാക്കുന്ന വിധം

ബീറ്റ്‌റൂട്ട് ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക. ശേഷം തേയില വെള്ളം ചേർത്ത് അരച്ചെടുത്ത് പേസ്റ്റ് രൂപത്തിലാക്കണം. സ്റ്റീൽ അല്ലെങ്കിൽ ഇരുമ്പ് പാത്രത്തിൽ ആവശ്യമായ നീലയമരിപ്പൊടി എടുക്കുക. ശേഷം ബീറ്റ്റൂട്ട് പേസ്റ്റ് ഇതിലേയ്ക്ക് ചേർത്ത് നല്ലപോലെ യോജിപ്പിക്കുക. ഇത് മുടിയിൽ തേച്ച് ഒരു മണിക്കൂർ ഇരിക്കുക. ഒരുപാട് മുടി നരച്ചിരിക്കുന്നവർ മൂന്ന് ദിവസം തുടർച്ചയായി ഇത് ചെയ്താൽ എല്ലാമുടിയും കറുക്കും. മാസത്തിൽ ഒരിക്കൽ ഈ മാസ്ക് ഇടുന്നത് വളരെ നല്ലതാണ്.