വിടർന്ന കണ്ണുകൾ എന്നതുപോലെ തന്നെ ഇടതൂർന്ന മനോഹരമായ കൺപീലികളും പലരുടെയും സ്വപ്നമാണ്. എന്നാൽ പല കാരണങ്ങൾ കൊണ്ട് കൺപീലികൾ കൊഴിഞ്ഞുപോകുന്നു. താരന്റെ ശല്യവും ഐലൈനർ പോലുള്ള കോസ്‌മെറ്റിക്കുകളുടെ നിരന്തര ഉപയോഗവും ഉറക്കക്കുറവും എല്ലാം കൊണ്ട് കൺപീലികൾ കൊഴിഞ്ഞുപോകുന്നു. മറ്റു ചിലരാകട്ടെ പാരമ്പര്യമായി തന്നെ കൺപീലികൾ ഇല്ലാത്തവരാകുന്നു.
അല്പമൊന്നു ശ്രദ്ധിച്ചാൽ നിങ്ങൾക്കും സ്വന്തമാക്കാം നല്ല ഇടതൂർന്ന പീലികളുള്ള കണ്ണുകൾ.
1. ദിവസവും കിടക്കും മുൻപ് കൺപീലികളിൽ ആവണക്കെണ്ണ പുരട്ടുന്നത് കറുത്ത ഇടതൂർന്ന പീലികൾ വളരാൻ സഹായിക്കും.
2. ആവണക്കെണ്ണ പോലെ തന്നെ ഫലപ്രദമാണ് ഒലീവ് എണ്ണയും. കൺപീലികൾക്ക് കരുത്തു പകരാൻ ഇത് സഹായിക്കും .
3. കിടക്കും മുൻപ് കൺപീലികളിൽ വാസലിൻ പുരട്ടുന്നത് കൺപീലികൾക്ക് കൂടുതൽ കറുത്ത നിറം നൽകും
4. വിറ്റാമിൻ എ , വിറ്റാമിൻ സി എന്നിവ ചേർന്ന ഭക്ഷണം സ്ഥിരമാക്കുക
5. ഗ്രീൻ ടീ ഇലകൾ ഇട്ടു തിളപ്പിച്ച വെള്ളം കൊണ്ട് കണ്ണ് കഴുകുന്നത് കണ്ണുകൾക്ക് ഉന്മേഷവും ആരോഗ്യവും നൽകുന്നു
6. ചെറിയ ബ്രഷ് ഉപയോഗിച്ച കൺപീലികൾ ചീകുക . ഇത് കൺപീലികളുടെ വളർച്ച ത്വരിതപ്പെടുത്തും
Content Highlight: beautiful eye lashes