എമ്പുരാൻ ഉള്ളടക്കം സംബന്ധിച്ച സംഘപരിവാർ പ്രതിഷേധങ്ങൾ മൂലം ഇന്ത്യയിൽ റിലീസ് ചെയ്ത സിനിമയുടെ പതിപ്പിൽ ചില രംഗങ്ങൾ റീ എഡിറ്റ് ചെയ്തിരുന്നു. ഇത് കളക്ഷനെ നല്ല രീതിയിൽ തന്നെ ബാധിച്ചുവെന്നാണ് റിപ്പോർട്ടുകൾ. 8-ാം ദിനം സിനിമയുടെ കളക്ഷനിൽ വൻ ഇടിവാണ് സംഭവിച്ചിരിക്കുന്നത്.
സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം റിലീസ് ചെയ്ത് എട്ടാം ദിവസം 3.9 കോടിയാണ് സിനിമ നേടിയിരിക്കുന്നത്. ഏഴാണ് ദിവസം 5.65 കോടി ഉണ്ടായിരുന്നതാണ് 3.9 കോടിയിൽ എത്തി നിൽക്കുന്നത്. മലയാളം പതിപ്പ് 3.55 കോടി രൂപയാണ് സ്വന്തമാക്കിയതെങ്കിൽ രണ്ട് ലക്ഷമാണ് കന്നഡ പതിപ്പ് നേടിയത്. തെലുങ്ക് അഞ്ച് ലക്ഷം, തമിഴ് 2 ലക്ഷം, ഹിന്ദി 8 ലക്ഷം എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ എട്ടാം ദിന കളക്ഷൻ.
24 കട്ടുകളാണ് ഇന്ത്യയിൽ റിലീസ് ചെയ്ത സിനിമയുടെ പതിപ്പിൽ വരുത്തിയിരിക്കുന്നത്. സ്ത്രീകൾക്ക് എതിരായ അതിക്രമ സീനുകൾ മുഴുവനായി ഒഴിവാക്കുകയും മതചിഹ്നങ്ങളുടെ പശ്ചാത്തലത്തിൽ വാഹനങ്ങൾ കടന്നു പോകുന്ന സീൻ വെട്ടി നീക്കുകയും ചെയ്തിട്ടുണ്ട്. വിവാദമായ വില്ലന്റെ ബജ്രംഗി എന്ന പേര് ബൽദേവ് എന്നാക്കി മാറ്റിയിട്ടുണ്ട്. ഇതിന് പുറമെ സിനിമയിലെ നന്ദി കാർഡിൽ നിന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പേര് ഒഴിവാക്കിയിട്ടുമുണ്ട്.
content highlight: Empuraan movie