Beauty Tips

സൗന്ദര്യ സംരക്ഷണത്തിന് ഒരു വെണ്ടയ്ക്ക മാജിക്ക്..

 

നമ്മുക്ക് സുലഭമായി ലഭിക്കുന്ന പച്ചക്കറിയാണ് വെണ്ടയ്ക്ക. സാമ്പാറുമുതൽ മെഴുക്കുപുരട്ടി വരെ ഈ വെണ്ടയ്ക്കയിൽ വച്ച് നമ്മൾ ഉണ്ടാക്കാറുണ്ട്. ചർമ്മത്തിനും മുടിയ്ക്കും ഒരുപോലെ ഉപയോ​ഗപ്രദമാണ് അടുക്കളയിലെ ഈ പോരാളി.ഇതിലുള്ള വൈറ്റമിൻ എയും സിയും ഫ്രീ റാഡിക്കൽ മൂലമുണ്ടാകുന്ന പ്രശ്നങ്ങളെ ഇല്ലാതാക്കാൻ സഹായിക്കുന്നു. അതുപോലെ രാവിലെ വെറും വയറ്റിൽ വെണ്ടക്കയുടെ വെള്ളം കുടിക്കുന്നത് പ്രമേഹം കുറയ്ക്കുകയും ശരീരത്തിൽ കൊളാജിന്റെ അളവ് വർദ്ധിപ്പിക്കുകയും ചെയ്യും. വെണ്ടക്കയുടെ വെള്ളം ചർമ്മത്തിനും മടുയ്ക്കും നല്ലതാണ്.

ഇതിനായി നന്നായി കഴുകി വൃത്തിയാക്കിയ വെണ്ടയ്ക്ക 24 മണിക്കൂർ വെള്ളത്തിൽ കുതിർത്ത് വെക്കണം. എന്നിട്ട് രാവിലെ എഴുന്നേറ്റശേഷം ഇതിലെ വെള്ളം അരിച്ചെടുത്ത് വെറും വയറ്റിൽ കുടിക്കാവുന്നതാണ്. ശരീരത്തിന് നല്ലതാണെങ്കിലും എല്ലാ ദിവസവും ഈ വെള്ളം കുടിക്കരുത്. ആഴ്ചയിൽ രണ്ട് പ്രാവശ്യം ഉപയോ​ഗിക്കാം.

അത് പോലെ തന്നെ മുടിയ്ക്ക് നല്ലൊരു കണ്ടീഷനാണ് വെണ്ടയ്ക്ക.മുടിയുടെ തിളക്കം കൂട്ടാൻ വെണ്ടയ്ക്ക ഉപയോ​ഗിക്കാറുണ്ട്.വെണ്ടയ്ക്കയിൽ ഫൈറ്റോകെരാറ്റിൻ, മൈക്രോ ന്യൂട്രിയന്റുകൾ, വൈറ്റമിനുകൾ ധാരാളം ഉണ്ട്.വൈറ്റമിൻ എയും സിയും മുടിയെ ബലപ്പെടുത്തുന്നു. മുടികൊഴിച്ചിൽ മാറ്റി മുടി നന്നായി വളരാൻ വെണ്ടയ്ക്ക സഹായിക്കും.
വെണ്ടയ്ക്കയിലെ വൈറ്റമിൻ സി പോലുള്ള ആന്റിഓക്‌സിഡന്റുകളും വൈറ്റമിനുകളും ആരോഗ്യമുള്ള ചർമം ഉണ്ടാകാൻ സഹായിക്കും.വെണ്ടയ്ക്കയിലെ വൈറ്റമിൻ എ റെറ്റിനോളാണ്. ഇത് ചർമ്മത്തിന് വളരെ നല്ലതാണ്. ഇത് ചർമ്മത്തിന്റെ ഇലാസ്തികത നിലനിർത്താനും മുഖക്കുരുവിനേയും ചുളിവുകളേയും നിയന്ത്രിക്കാനും സഹായിക്കുന്നു.