വടക്കാഞ്ചേരിയിൽ ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോറിക്ഷയ്ക്ക് മുകളിൽ പന മരം വീണ് യാത്രക്കാരായ മൂന്ന് പേര്‍ക്ക് പരുക്കേറ്റു. അപകടത്തിൽ ഴയന്നൂര്‍ സ്വദേശികളായ ഓട്ടോ ഡ്രൈവര്‍ കാക്കരകുന്ന് വീട്ടില്‍ സന്തോഷ്, അനുജന്‍ സനീഷ്, അമ്മ തങ്കം എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ശക്തമായ കാറ്റില്‍ പാതയോരത്തെ കുന്നിന്‍ചെരുവില്‍ നിന്നിരുന്ന പന മരം ഓട്ടോയുടെ മുകളിലേക്ക് കടപുഴകി വീഴുകയായിരുന്നു. തുടര്‍ന്ന് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞു. തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്.
STORY HIGHLIGHT: