കെഎസ്ആർടിസി ബസ് ബൈക്കുമായി കൂട്ടിയിടിച്ചു യാത്രികനായ മദ്രസ അധ്യാപകൻ മരിച്ചു. മഞ്ചേരി നെല്ലിക്കുത്ത് ജസിൽ സുഹുരി ആണ് അപകടത്തിൽ മരിച്ചത്. ഒപ്പമുണ്ടായിരുന്ന കാവന്നൂർ സ്വദേശി ഷഹബാസിന് പരിക്കേറ്റു. ഗുണ്ടൽപെട്ടിൽനിന്ന് കോഴിക്കോട്ടേക്കു പോകുകയായിരുന്ന കെഎസ്ആർടിസി ബസാണ് സുഹുരിയും സുഹൃത്തും സഞ്ചിരിച്ച ബൈക്കുമായി കൂട്ടിയിടിച്ചത്.
STORY HIGHLIGHT: madrasa teacher died in ksrtc bus accident