Movie News

ബോക്സ് ഓഫീസ് തിരിച്ചുപിടിക്കാൻ രാം ചരൺ; പെദ്ധി ടീസർ പുറത്ത് | Ram Charan

ചിത്രം 2026 മാർച്ച് 27 ന് പുറത്തിറങ്ങും

രാം ചരണ്‍ അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘പെദ്ധി’. ബുച്ചി ബാബു സന സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസർ  പുറത്തുവിട്ടു.

ക്രിക്കറ്റിന്റെ പശ്ചാത്തലത്തിൽ ഒരു പക്കാ റോ ആക്ഷൻ ചിത്രമാകും ‘പെദ്ധി’ എന്ന സൂചനയാണ് ടീസർ നൽകുന്നത്. ഗെയിം ചേഞ്ചറിന്റെ പരാജയത്തിന്റെ ക്ഷീണം ഈ സിനിമയിൽ രാം ചരൺ തീർക്കുമെന്നാണ് ആരാധകർ സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്. ചിത്രം 2026 മാർച്ച് 27 ന് പുറത്തിറങ്ങും.  ജാന്‍വി കപൂര്‍ നായികയായെത്തുന്ന ‘പെഡ്ഡി’ രാം ചരണിന്റെ പതിനാറാമത്തെ ചിത്രമാണ്.

വൃദ്ധി സിനിമാസിന്റെ ബാനറില്‍ വെങ്കട സതീഷ് കിലാരു ആണ് ചിത്രത്തിന്റെ നിര്‍മാണം. മൈത്രി മൂവി മേക്കര്‍സ്, സുകുമാര്‍ റൈറ്റിങ്‌സ് എന്നിവര്‍ ചേര്‍ന്നാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ കന്നഡ സൂപ്പര്‍താരം ശിവരാജ് കുമാറും നിര്‍ണായക വേഷം ചെയ്യുന്നുണ്ട്. എ ആർ റഹ്‌മാൻ ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്.

content highlight: Ram Charan movie