സിപിഒ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട വനിതാ ഉദ്യോഗാർത്ഥികൾ നിയമനം വൈകുന്നതിൽ കല്ലുപ്പിൽ മുട്ട് കുത്തി നിന്ന് പ്രതിഷേധിച്ചു. ഇവിടെ കഴിഞ്ഞ അഞ്ച് ദിവസമായി നിരാഹാരമിരിക്കുന്ന ഒരു ഉദ്യോഗാർത്ഥി കുഴഞ്ഞു വീണു. ഒന്നരമണിക്കൂറോളം കല്ലുപ്പിനുമേൽ മുട്ടുകുത്തിനിന്നായിരുന്നു സിപിഒ ഉദ്യോഗാർത്ഥികൾ പ്രതിഷേധിച്ചത്.
നിരാഹാരമിരിക്കുന്നവരും പ്രതിഷേധകാർക്കൊപ്പം ഉണ്ടായിരുന്നു. പ്രശ്നത്തിന് പരിഹാരം കാണാനുള്ള ഒരു നടപടിയും ഇതുവരെ സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. ഇതിൽ ഒരാളുടെ നില വഷളായതിനെത്തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി. മറ്റു രണ്ടുപേർ നിരാഹാര സമരം തുടരുകയാണ്. എല്ലാ ഉദ്യോഗസ്ഥരേയും ദിവസവും കണ്ട് സംസാരിച്ചിട്ടുണ്ട്. എന്നാൽ ഇതിൽ യാതൊരു പരിഹാരം ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രിയുമായി ചർച്ച നടത്തണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
എല്ലാ വർഷവും 700-ന് മേലെ നിയമനം നടന്നിടത്ത് നിലവിൽ 292 ഒഴിവ് മാത്രമേ വന്നിട്ടുള്ളൂ. ആർടിഐ പ്രകാരം അഞ്ഞൂറോളം ഒഴിവുകളുണ്ടെന്നാണ് അറിഞ്ഞത്. എന്നാൽ അവിടെ എത്തുമ്പോൾ അവരുടെ കണക്കനുസരിച്ച് ഒഴിവ് പൂജ്യമാണ്. ആർടിഐ കള്ളം പറയുമോ. എല്ലാവർഷവും ഉണ്ടായിരുന്ന ഒഴിവുകൾ ഇത്തവണ എവിടെപ്പോയി എന്നും പ്രതിഷേധക്കാർ ചോദിച്ചു.
STORY HIGHLIGHT: women cpo rank holders