സംവിധായകൻ ബ്ലസിയുടെ യാത്രകൾക്കിനി സ്കോഡയുടെ കൂട്ട്. സ്‌കോഡ കൈലാഖ് എന്ന കുഞ്ഞൻ എസ് യു വി ആണ് ബ്ലസി തന്റെ യാത്രകൾക്കായി തിരഞ്ഞെടുത്തിരിക്കുന്നത്.
മലയാളിയുടെ മനസ്സിൽ പതിഞ്ഞ ഒരുപിടി സിനിമകൾക്കൊപ്പം മോളിവുഡിന്റെ തലവര മാറ്റിയ സിനിമകളുടെ കൂടെ സംവിധായകനാണ് ബ്ലസ്സി. കുടുംബത്തിനൊപ്പമെത്തിയാണ് പുതിയ വാഹനത്തിന്റെ ഡെലിവറി സംവിധായകൻ സ്വീകരിച്ചത്. സ്കോഡ മാത്രമല്ല, ജർമൻ ആഡംബര കാറായ ബി എം ഡബ്‌ള്യുവും അദ്ദേഹത്തിന്റെ ഗാരേജിൽ.
ക്ലാസിക്, സിഗ്നേച്ചർ, സിഗ്നേച്ചർ പ്ലസ്, പ്രസ്റ്റീജ് എന്നിങ്ങനെ നാല് വേരിയന്റുകളിലാണ് കൈലാഖ് പുറത്തിറങ്ങുന്നത്. 7.89 ലക്ഷം രൂപ മുതൽ 14.40 ലക്ഷം രൂപ വരെയാണ് സ്കോർ കൈലാക്കിനായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. ബ്രില്യൻ്റ് സിൽവർ, കാർബൺ സ്റ്റീൽ, കാൻഡി വൈറ്റ്, ടൊർണാഡോ റെഡ്, ഡീപ് ബ്ലാക്ക്, ലാവ ബ്ലൂ, ഒലിവ് ഗോൾഡ് എന്നീ നിറങ്ങളിൽ ഇഷ്ടമുള്ളത് ഉപഭോക്താവിന് തെരഞ്ഞെടുക്കാം. ചെക്ക് റിപ്പബ്ലിക്കൻ ബ്രാൻഡായ സ്കോഡ ഇതുവരെ പുറത്തിറക്കിയിരിക്കുന്നതിൽ വെച്ച് ഏറ്റവും ചെറിയ എസ്‌യുവിയാണ് കൈലാക്.
content highlight: Director Blessy