Movie News

നോർത്ത് ഇന്ത്യൻ ബോക്സ് ഓഫീസിനെയും തൂക്കി എമ്പുരാൻ | Empuraan movie

മാർച്ച് 27 ന് പുറത്തിറങ്ങിയ ചിത്രം ഇപ്പോൾ മറ്റ് സംസ്ഥാനങ്ങളിലും ഹിറ്റ് ആകുന്നെന്നാണ് റിപ്പോർട്ട്

മലയാള സിനിമയിലെന്നല്ല ലോക സിനിമയിൽ തന്നെ എമ്പുരാൻ കുതിക്കുകയാണ്. താരങ്ങളായ മോഹൻലാലിനും മറ്റ് പ്രവർത്തകർക്കും ഇതു ഒരുപോലെ സന്തോഷം നൽകുന്നതാണ്. മാർച്ച് 27 ന് പുറത്തിറങ്ങിയ ചിത്രം ഇപ്പോൾ മറ്റ് സംസ്ഥാനങ്ങളിലും ഹിറ്റ് ആകുന്നെന്നാണ് റിപ്പോർട്ട്.

ഇപ്പോഴിതാ നോർത്ത് ഇന്ത്യയിൽ നിന്നുള്ള എമ്പുരാന്റെ കളക്ഷൻ റിപ്പോർട്ട് ആണ് പുറത്തുവന്നിരിക്കുന്നത്. മികച്ച നേട്ടമാണ് സിനിമയ്ക്ക് അവിടെ നിന്നും ലഭിക്കുന്നത്. പത്ത് ദിവസം കൊണ്ട് 8.3 കോടി ഗ്രോസ് കളക്ഷൻ ആണ് സിനിമ നോർത്ത് ഇന്ത്യയിൽ നിന്നും നേടിയത്. ഇതോടെ നോർത്തിലെ എക്കാലത്തെയും ഉയർന്ന മലയാളം ഗ്രോസർ ആയി എമ്പുരാൻ മാറി. ഉണ്ണി മുകുന്ദൻ ചിത്രമായ മാർക്കോയെ ആണ് എമ്പുരാൻ പിന്നിലാക്കിയത്. വിദേശ മാർക്കറ്റുകളിലും വമ്പൻ മുന്നേറ്റമാണ് സിനിമ നടത്തുന്നത്.

സൗദി അറേബ്യയിൽ നിന്നും ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന മലയാള സിനിമയായി മാറിയിരിക്കുകയാണ് എമ്പുരാൻ. 1 മില്യൺ ഡോളറാണ് സിനിമ ഇതുവരെ സൗദി അറേബ്യയില്‍ നിന്നും സ്വന്തമാക്കിയിട്ടുള്ളത്. ഈ കളക്ഷന്‍ നേടുന്ന ആദ്യ മലയാള ചിത്രമാണ് എമ്പുരാൻ എന്നാണ് ട്രാക്കേഴ്സിന്‍റെ കണ്ടെത്തല്‍. 82,607 ടിക്കറ്റുകളാണ് ഒൻപതു ദിവസം കൊണ്ട് എമ്പുരാൻ സൗദി അറേബ്യയിൽ വിറ്റത്.

content highlight: Empuraan movie