ലഖ്നൗവിലെ കിംഗ് ജോര്‍ജ്ജ് മെഡിക്കല്‍ യൂണിവേഴ്സിറ്റി ( കെ ജി എം യു ) നഴ്സിംഗ് ഓഫീസര്‍ തസ്തികകളിലേക്കുള്ള നിയമനത്തിനുള്ള വിജ്ഞാപനം പുറത്തിറക്കി. 733 ഒഴിവുകള്‍ നികത്താനാണ് റിക്രൂട്ട്‌മെന്റ് ഡ്രൈവ് ലക്ഷ്യമിടുന്നത്. താല്‍പ്പര്യമുള്ളവരും യോഗ്യരുമായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈനായി അപേക്ഷിക്കാം.
ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി മേയ് 7 ആണ്. ജനറല്‍ റിക്രൂട്ട്മെന്റില്‍ 626 തസ്തികകളും ബാക്ക്ലോഗ് റിക്രൂട്ട്മെന്റില്‍ 107 തസ്തികകളും ഉള്‍പ്പെടുന്നു. ബി എസ്സി നഴ്സിംഗ് / ബി എസ് സി ( പോസ്റ്റ് സര്‍ട്ടിഫിക്കറ്റ് ) / പോസ്റ്റ് ബേസിക് ബി എസ് സി നഴ്സിംഗ് അല്ലെങ്കില്‍ ജനറല്‍ നഴ്സിംഗ് മിഡ്വൈഫറിയില്‍ ( ജി എന്‍ എം ) ഡിപ്ലോമ എന്നിവ ഉള്ളവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം.
ജി എന്‍ എമ്മില്‍ ഡിപ്ലോമയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് രണ്ട് വര്‍ഷത്തെ പ്രസക്തമായ പരിചയം ഉണ്ടായിരിക്കണം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ നഴ്സിംഗ് കൗണ്‍സിലില്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്. 2025 ജനുവരി ഒന്ന് പ്രകാരം കുറഞ്ഞ പ്രായം 18 വയസും കൂടിയ പ്രായം 40 വയസും ആയിരിക്കണം. സര്‍വകലാശാല റിക്രൂട്ട്മെന്റ് നിയമങ്ങള്‍ അനുസരിച്ച് പ്രായ പരിധിയില്‍ ഇളവ് ബാധകമാണ്.
ജനറല്‍/ഒ ബി സി/ഇ ഡബ്ല്യു എസ് വിഭാഗക്കാര്‍ക്ക് 2,360 രൂപയാണ് അപേക്ഷ ഫീസ്. എസ് സി / എസ് ടി / പി എച്ച് വിഭാഗക്കാര്‍ 1,416 രൂപ അപേക്ഷാ ഫീസായി അടയ്ക്കണം. ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്, നെറ്റ് ബാങ്കിംഗ് അല്ലെങ്കില്‍ യു പി ഐ വഴി ഓണ്‍ലൈനായി മാത്രമേ ഫീസ് അടയ്ക്കാവൂ. ഉദ്യോഗാര്‍ത്ഥികള്‍ കെ ജി എം യുവിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്.
വെബ്‌സൈറ്റിലുള്ള ഓണ്‍ലൈന്‍ അപേക്ഷാ ഫോം പൂരിപ്പിക്കുകയും ആവശ്യമായ രേഖകള്‍ അപ്ലോഡ് ചെയ്യുകയും ഫീസ് അടയ്ക്കുകയും വേണം. ഭാവി റഫറന്‍സിനായി അപേക്ഷയുടെ പ്രിന്റൗട്ട് സൂക്ഷിക്കണം. യോഗ്യത, തിരഞ്ഞെടുപ്പ് പ്രക്രിയ, നിര്‍ദ്ദേശങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ക്ക് kgmu.orgല്‍ ലഭ്യമായ ഔദ്യോഗിക അറിയിപ്പ് അപേക്ഷകര്‍ പരിശോധിക്കുക.
content highlight: 733-vacancies- king-georges-medical-university