നടി ദീപ്തി സതിയുടെ ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങളും വിഡിയോയുമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. ജോസ് ചാൾസ് ആണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. അതീവ ഗ്ലാമറിൽ നടി പ്രത്യക്ഷപ്പെടുന്നത്.
View this post on Instagram
ആമ്പൽക്കുളത്തിൽ നീരാടുന്ന ദീപ്തിയെയാണ് ഫോട്ടോഷൂട്ടിൽ കാണാം. സ്മിജിയാണ് സ്റ്റൈലിസ്റ്റ്. മേക്കപ്പ് ജിജീഷ്.
View this post on Instagram
ലാൽജോസ് ചിത്രം ‘നീന’യിലൂടെ അഭിനയരംഗത്തെത്തിയ താരമാണ് ദീപ്തി. പിന്നീട് കന്നഡ, തെലുങ്ക് തുടങ്ങിയ ഭാഷകളിലും നടി തിളങ്ങി. പൃഥ്വിരാജ് നായകനായ ഡ്രൈവിങ് ലൈസൻസിൽ ശ്രദ്ധേയ വേഷം ചെയ്തു.
മഞ്ജു വാരിയർ–ബിജു മേനോൻ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി മധു വാരിയർ ഒരുക്കുന്ന ‘ലളിതം സുന്ദരം’, വിനയൻ സംവിധാനം ചെയ്യുന്ന ‘പത്തൊൻപതാം നൂറ്റാണ്ട്’ എന്നിവയാണ് നടിയുടെ അവസാന പ്രോജക്ടുകൾ.
content highlight: deepti-sati-latest-glamour-photoshoot