ബാങ്ക് ജോലി സ്വപ്നം കാണുന്നവരാണോ? ഐ ഡി ബി ഐ ബാങ്ക് സ്‌പെഷ്യലിസ്റ്റ് കേഡര്‍ ഓഫീസര്‍ തസ്തികകളിലേക്കുള്ള റിക്രൂട്ട്‌മെന്റ് വിജ്ഞാപനം പുറത്തിറക്കി. അപേക്ഷിക്കുന്നതിന് മുമ്പ് വിജ്ഞാപനം ശരിയായി വായിച്ച് മനസിലാക്കി യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉദ്യോഗാര്‍ത്ഥികള്‍ ഉറപ്പാക്കണം. സെലക്ഷന്‍ പ്രക്രിയയില്‍ പങ്കെടുക്കുന്നത് പൂര്‍ണ്ണമായും താല്‍ക്കാലികമായിരിക്കും. അപേക്ഷാ സമയത്തോ സെലക്ഷന്‍ പ്രക്രിയയിലോ ഉദ്യോഗാര്‍ത്ഥി സമര്‍പ്പിച്ച വിവരങ്ങളുടെ വെരിഫിക്കേഷന് വിധേയമായിട്ടായിരിക്കും അന്തിമ തിരഞ്ഞെടുപ്പ്.
ഉദ്യോഗാര്‍ത്ഥികള്‍ക്ക് idbibank.in സന്ദര്‍ശിച്ച് വിജ്ഞാപം പരിശോധിക്കാം. യോഗ്യരും താല്‍പ്പര്യമുള്ളവരുമായ ഉദ്യോഗാര്‍ത്ഥികള്‍ക്കായി 119 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്ന് മുതല്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കും. അപേക്ഷാ ഫീസ് സ്വീകരിക്കുന്ന നടപടികളും ഇന്നാണ്. ഏപ്രില്‍ 20 വരെ അപേക്ഷ സമര്‍പ്പിക്കാം.
ഡെപ്യൂട്ടി ജനറല്‍ മാനേജര്‍, അസിസ്റ്റന്റ് ജനറല്‍ മാനേജര്‍, മാനേജര്‍ എന്നീ തസ്തികകളിലേക്കായിരിക്ക് നിയമനം. ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ തസ്തികയില്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 1,14,220 രൂപ മുതല്‍ 1,20,940 രൂപ വരെ പ്രതിമാസ ശമ്പളം ലഭിക്കും. മെട്രോ നഗരങ്ങള്‍ക്ക് മൊത്ത ശമ്പളം പ്രതിമാസം 1,97,000 രൂപ (ഏകദേശം) ആയിരിക്കും. അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ തസ്തികയില്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 85,920 രൂപ മുതല്‍ 1,05,280 രൂപ വരെ ശമ്പളം ലഭിക്കും.
തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 64,820 രൂപ മുതല്‍ 93,960 രൂപ വരെ ശമ്പളം ലഭിക്കും. മെട്രോ നഗരങ്ങളിലെ മൊത്ത ശമ്പളം: പ്രതിമാസം 1,24,000 രൂപ (ഏകദേശം) ആയിരിക്കും. എസ്സി/എസ്ടി ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷാ ഫീസായി 250 രൂപ (ഇന്റിമേഷന്‍ ചാര്‍ജുകള്‍ മാത്രം) അടയ്‌ക്കേണ്ടതുണ്ട്.
ജനറല്‍/ഇഡബ്ല്യുഎസ്/ഒബിസി ഉദ്യോഗാര്‍ത്ഥികള്‍ 1,050 രൂപയാണ് (അപേക്ഷാ ഫീസും ഇന്റിമേഷന്‍ ചാര്‍ജുകളും ഉള്‍പ്പെടെ) അടയ്‌ക്കേണ്ടത്. ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ തസ്തികയിലേക്ക് 35 വയസിനും 45 വയസിനും ഇടയില്‍ ഉള്ളവരാണ് (ഏപ്രില്‍ 2, 1980 നും ഏപ്രില്‍ 1, 1990 നും ഇടയില്‍ ജനിച്ചവര്‍) അപേക്ഷ സമര്‍പ്പിക്കേണ്ടത്.
അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ തസ്തികയിലേക്ക് 28 വയസിനും 40 വയസിനും ഇടയില്‍ ഉള്ളവരാണ് (ഏപ്രില്‍ 2, 1985 നും ഏപ്രില്‍ 1, 1997 നും ഇടയില്‍ ജനിച്ചവര്‍) അപേക്ഷ സമര്‍പ്പിക്കേണ്ടത്. മാനേജര്‍ തസ്തികയിലേക്ക് 25 വയസിനും 35 വയസിനും ഇടയില്‍ ഉള്ളവരാണ് (ഏപ്രില്‍ 2, 1990 നും ഏപ്രില്‍ 1, 2000 നും ഇടയില്‍ ജനിച്ചവര്‍) അപേക്ഷ സമര്‍പ്പിക്കേണ്ടത്.
content highlight: idbi-bank-invites-application