കൊച്ചിൻ ഷിപ്പ്യാർഡിൽ അഞ്ചക്ക ശമ്പളത്തിൽ ജോലി നേടാൻ ഇപ്പോൾ അപേക്ഷിക്കാം, ബിരുദം കഴിഞ്ഞവർക്കാണ് യോഗ്യത. കൊച്ചിൻ ഷിപ്പ്യാഡ് ആണ് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നത്. പ്രൊജക്ട് അസിസ്റ്റന്റ്, ഇൻസ്ട്രക്റ്റർ തസ്തികയിലാണ് ഒഴിവ്. കരാർ അടിസ്ഥാനത്തിൽ ആയിരിക്കും ജോലി.
പ്രൊജക്ട് അസിസ്റ്റന്റ് (ലോജിസ്റ്റിക്സ്)-ബിഎ (ഫൈൻ ആർട്സ് / പെർഫോമിങ് ആർട്സ് ഒഴികെ)/ബി കോ/ ബി എസ് സി/ ബി സി എ/ ബി ബി എ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. 2 വർഷത്തെ പ്രവൃത്തിപരിചയമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 30 വയസാണ്. 24,400-25,900 രൂപ വരെ ശമ്പളമായി ലഭിക്കും.
ഇൻസ്ട്രക്ടർ തസ്കികയിൽ എൻജിനിയറിങ് ഡിപ്ലോമ/ ഏതെങ്കിലും ബിരുദ യോഗ്യത കൂടാതെ നേവി/ കോസ്റ്റ് ഗാർഡിൽ 10 വർഷത്തെ പ്രവൃത്തിപരിചയം. അപേക്ഷക്കാനുള്ള ഉയർന്ന പ്രായപരിധ 35 വയസ്. ശമ്പളമായി 43,750 രൂപ ലഭിക്കും.
Content Highlight: cochin-shipyard-job-opportunities