Careers

കൊച്ചിൻ ഷിപ്പ്യാർ‍ഡിൽ, അതും അഞ്ചക്ക ശമ്പളത്തിൽ| cochin-shipyard-job-opportunities

ശമ്പളമായി 43,750 രൂപ

കൊച്ചിൻ ഷിപ്പ്യാർ‍ഡിൽ അഞ്ചക്ക ശമ്പളത്തിൽ ജോലി നേടാൻ ഇപ്പോൾ അപേക്ഷിക്കാം, ബിരുദം കഴിഞ്ഞവർക്കാണ് യോഗ്യത. കൊച്ചിൻ ഷിപ്പ്യാഡ് ആണ് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നത്. പ്രൊജക്ട് അസിസ്റ്റന്റ്, ഇൻസ്ട്രക്റ്റർ തസ്തികയിലാണ് ഒഴിവ്. കരാർ അടിസ്ഥാനത്തിൽ ആയിരിക്കും ജോലി.

പ്രൊജക്ട് അസിസ്റ്റന്റ് (ലോജിസ്റ്റിക്സ്)-ബിഎ (ഫൈൻ ആർട്സ് / പെർഫോമിങ് ആർട്സ് ഒഴികെ)/ബി കോ/ ബി എസ് സി/ ബി സി എ/ ബി ബി എ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. 2 വർഷത്തെ പ്രവൃത്തിപരിചയമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 30 വയസാണ്. 24,400-25,900 രൂപ വരെ ശമ്പളമായി ലഭിക്കും.

https://cochinshipyard.in/

ഇൻസ്ട്രക്ടർ തസ്കികയിൽ എൻജിനിയറിങ് ഡിപ്ലോമ/ ഏതെങ്കിലും ബിരുദ യോഗ്യത കൂടാതെ നേവി/ കോസ്റ്റ് ഗാർഡിൽ 10 വർഷത്തെ പ്രവൃത്തിപരിചയം. അപേക്ഷക്കാനുള്ള ഉയർന്ന പ്രായപരിധ 35 വയസ്. ശമ്പളമായി 43,750 രൂപ ലഭിക്കും.

Content Highlight: cochin-shipyard-job-opportunities

Latest News