ബോളിവുഡിലെ പ്രമുഖ നിർമാണക്കമ്പനിയായ മാഡോക് ഫിലിംസിന്റെ ഗ്രാൻഡ് പാർട്ടിയിൽ ശ്രദ്ധയാകർഷിച്ച് പൃഥ്വിരാജ് സുകുമാരനും ഭാര്യ സുപ്രിയ മേനോനും. മുംബൈയിൽ വച്ചായിരുന്നു പാർട്ടി. ഇവർക്ക് പുറമെ നിരവധി താരങ്ങൾ പാർട്ടിയിൽ പങ്കെടുത്തിട്ടുണ്ട്. വിക്കി കൗശൽ, വരുൺ ധവാൻ, കൃതി സനോൺ, ശ്രദ്ധ കപൂർ, രശ്മിക മന്ദാന, സാറ അലിഖാൻ, അഭിഷേക് ബച്ചൻ, സിദ്ധാർഥ് മല്‍ഹോത്ര, എ.ആർ. റഹ്മാൻ, അനന്യ പാണ്ഡെ, മൃണാൾ ഠാക്കൂർ, വാമിഖ ഗബ്ബി തുടങ്ങി നിരവധി പേർ അതിഥികളായി എത്തി.
നിർമാണക്കമ്പനി 20 വർഷം പൂർത്തിയാകുന്ന വേളയിലായിരുന്നു ആഘോഷപൂർവമായ പാർട്ടി സംഘടിപ്പിച്ചത്. ദിനേശ് വിജാന്റെ ഉടമസ്ഥതയിലുള്ള നിർമാണക്കമ്പനിയാണ് മാഡോക്ക് ഫിലിംസ്.
ലവ് ആജ്കൽ, ബദ്‌ലാപൂർ, കോക്ക് ടെയ്ൽ, ലുകാ ചുപ്പി, മിമി തുടങ്ങിയ സിനിമകളുടെ നിർമാതാക്കളാണ്. മാഡോക് ഹൊറർ കോമഡി യൂണിവേഴ്സ് എന്നൊരു നിർമാണ ബാനറും ഇവർക്കുണ്ട്. സ്ത്രീ, സ്ത്രീ 2, ഭേഡിയ, മുഞ്ജ്യ എന്നിവ ഈ യൂണിവേഴ്സിൽപെട്ട സിനിമകളാണ്.
വിക്കി കൗശല്‍ നായകനായെത്തിയ ബ്ലോക് ബസ്റ്റർ ചിത്രം ‘ഛാവ’യാണ് ഇവര്‍ അവസാനമായി നിർമിച്ച സിനിമ. സിദ്ധാർഥ് മൽഹോത്രയും ജാൻവി കപൂറും പ്രധാന വേഷങ്ങളിെലത്തുന്ന ‘പരം സുന്ദരി’യാണ് ഇവരുടെ പുതിയ പ്രോജക്ട്. ഈ സിനിമയിൽ പൃഥ്വിരാജും അഭിനയിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
Content Highlight: Prithviraj and Supriya celebs at Maddock