പ്രതീക്ഷിച്ചതുപോലെ തന്നെ രണ്ടാം തവണയും റിപ്പോ നിരക്ക് വെട്ടിക്കുറച്ച് ആർബിഐ. കാൽ ശതമാനമാണ് അടിസ്ഥാന നിരക്കിൽ കുറച്ചത്. കഴിഞ്ഞ ഫെബ്രുവരിയിലും കാൽ ശതമാനം കുറച്ചിരുന്നു. ഇപ്പോൾ റിപ്പോ നിരക്ക് 6 ശതമാനമായി. റിപ്പോ നിരക്ക് കുറച്ചതോടെ, വായ്പ എടുക്കുന്നവർക്ക് ഉടൻ തന്നെ ഇഎംഐ കുറയ്ക്കുമെന്ന് പ്രതീക്ഷിക്കാം. നിലവിൽ നേരത്തെ റിപ്പോ നിരക്ക് 6.25% ആയിരുന്നു. റിസര്‍വ് ബാങ്ക് വാണിജ്യ ബാങ്കുകള്‍ക്ക് നല്‍കുന്ന ഹ്രസ്വകാല വായ്പയുടെ പലിശയാണ് റിപ്പോ നിരക്ക്ബാങ്കുകൾ വിതരണം ചെയ്യുന്ന ഭവന, വാഹന, വിദ്യാഭ്യാസ, കാർഷിക, സ്വർണപ്പണയ, മറ്റ് വ്യക്തിഗത വായ്പകളുടെ പലിശ നിരക്കിലും ആനുപാതികമായ കുറവുണ്ടാകും.