Celebrities

കഞ്ചാവടിക്കുന്ന സീനിൽ കറക്ട് റിയാക്ഷൻ കൊടുക്കണം; ഷൈൻ ടോം ചാക്കോ | Shine Tom Chacko

മിസ്റ്റർ മിസ്സ് കിഡ്സ് കേരള ഗ്രാൻഡ് ഐക്കൺ വേദിയില്‍ സംസാരിക്കുകയായിരുന്നു നടൻ

കഞ്ചാവ് അടിച്ചിട്ടുള്ള സീനുകളിൽ തലകുത്തി മറിയുന്നത് കണ്ടിട്ടുണ്ടെന്നും എന്നാൽ കറക്ട് റിയാക്ഷൻ ആണ് കൊടുക്കേണ്ടതെന്നും ഷൈൻ ടോം ചാക്കോ.

ഒരു പടത്തിൽ കഥാപാത്രത്തിന് വേണ്ടി എന്തെങ്കിലും ചെയ്യുന്ന സമയത്ത് അത് ശീലമാക്കാം പിന്നെ ദു:ശീലമാക്കാമെന്നും ഷൈൻ ടോം കൂട്ടിച്ചേർത്തു. മിസ്റ്റർ മിസ്സ് കിഡ്സ് കേരള ഗ്രാൻഡ് ഐക്കൺ വേദിയില്‍ സംസാരിക്കുകയായിരുന്നു നടൻ. താനും ശ്രീനാഥ്‌ ഭാസിയും വളരെ നല്ല പേരോട് കൂടി കടന്നുപോകുന്ന സമയങ്ങളാണ് ഇതെന്നും എന്ത് പറഞ്ഞാലും മെക്കിട്ട് കേറുന്നത് വിഷമം ഉണ്ടാക്കുന്നുണ്ടെന്നും നടൻ പറഞ്ഞു.

ഹണിറോസിന് അത്രയും ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടാവില്ല എന്ന് ഞാൻ പറയുന്നില്ലെന്നും പ്രയാഗയ്ക്കും തനിക്കുമെല്ലാം ബുദ്ധിമുട്ടുണ്ടായിട്ടുണ്ടെന്നും നടൻ പറഞ്ഞു. എന്നാലും ഇത്തരം പരിപാടികളില്‍ തന്നെ വീണ്ടും വിളിക്കുന്നതിൽ സന്തോഷം ഉണ്ടെന്നും ഷൈൻ ടോം പറഞ്ഞു.

content highlight: Shine Tom Chacko