വീണ്ടും ഒരു നവാഗത സംവിധായകനൊടോപ്പം താൻ എത്തുകയാണെന്ന് നടൻ മമ്മൂട്ടി. മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ ബസൂക്ക റിലീസ് ചെയ്യാൻ മണിക്കൂറുകൾ മാത്രം ശേഷിക്കുന്നതിനിടയിലാണ് പ്രതികരണം. പുതിയ ഓരോ സംവിധായകർക്കും പുതിയതെന്തോ പറയാനുണ്ടാകും എന്നും മമ്മൂട്ടി പറയുന്നു.
‘പ്രിയമുള്ളവരെ.. വീണ്ടും ഒരു നവാഗത സംവിധായകനൊടോപ്പം ഞാൻ എത്തുകയാണ്. ‘ഡിനോ ഡെന്നിസ് ‘ അദ്ദേഹം തന്നെയാണ് കഥയും, തിരക്കഥയും. ഏപ്രിൽ 10ന് (നാളെ) ‘ബസൂക്ക’ തിയേറ്ററുകളിൽ എത്തും. ഗെയിമിംഗ് പ്രമേയമായതും വളരെ പുതുമ തോന്നിയതും ആയ കഥ ; ആദ്യ കേൾവിയിൽ തന്നെ എനിക്ക് ഇഷ്ടപ്പെട്ടു. അത് സിനിമയായി പരിണമിച്ചു. ഇനി നിങ്ങൾക്കാണ് ഇഷ്ടപ്പെടേണ്ടത്. എപ്പോഴും പറയാറുള്ളത് പോലെ. പുതിയ ഓരോ സംവിധായകർക്കും പുതിയതെന്തോ പറയാനുണ്ടാകും. അതിനൊപ്പം ഞാനും നിങ്ങളും നമ്മളും.. സ്നേഹപൂർവ്വം മമ്മൂട്ടി’, എന്നാണ് മമ്മൂട്ടി കുറിച്ചത്.
Content Highlight: Mammootty about Bazooka