ക്രിഷ് 4 ലൂടെ ബിഗ് സ്ക്രീനിലേക്ക് വലിയ തിരിച്ചു വരവിനുള്ള തയ്യാറെടുപ്പിലാണ് ഹൃതിക് റോഷൻ. ഒരു സൂപ്പർ ഹീറോ ആയി അദ്ദേഹത്തെ കാണാനുള്ള അടങ്ങാത്ത ആവേശത്തിലാണ് ആരാധകർ. അതിനിടെ അമേരിക്കയിൽ തന്റെ ആദ്യ ചിത്രമായ കഹോ നാ പ്യാർ ഹേയിലെ ഏക്പാൽ കാ ജീന ഗാനത്തിന് ചുവടുവെക്കുന്ന നടന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.
അടുത്തിടെ അമേരിക്കയിൽ നടന്ന ഒരു ആരാധക സംഗമത്തിൽ അദ്ദേഹം പങ്കെടുത്തിരുന്നു. അവിടെ തന്നെ കൊണ്ട് വളരെ വേഗം ശ്രദ്ധ പിടിച്ചുപറ്റി. ബോളിവുഡിലെ ക്ലാസിക്കുകളിൽ ഒന്നായാണ് ഇന്നും ആ ഗാനം കണക്കാക്കപ്പെടുന്നത്. ക്രിഷ് 4 സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലാണ് ഹൃത്വിക് റോഷന്‍. ഒപ്പം വാര്‍ 2 എന്ന ചിത്രം വരുന്ന ആഗസ്റ്റ് 14ന് റിലീസ് ചെയ്യാനിരിക്കുകയാണ്.
View this post on Instagram
ഏറെ നാളത്തെ പ്രതിസന്ധികൾക്കും ചർച്ചകൾക്കും ഒടുവിൽ ബോളിവുഡിന്റെ സൂപ്പർ ഹീറോ ചിത്രം ക്രിഷ് 4 വരുന്നു. സംവിധാനവും നിർമാണവും സംബന്ധിച്ച പ്രശ്നങ്ങൾക്ക് ഒടുവിൽ സിനിമയ്ക്ക് ഒരു സംവിധായകനെയും ലഭിച്ചിരിക്കുകയാണ്. മറ്റാരുമല്ല ഹൃത്വിക് റോഷൻ തന്നെയാണ് ചിത്രം സംവിധാനവും ചെയ്യുക. ഹൃത്വിക് റോഷന്റെ ആദ്യ സംവിധാന ചിത്രം കൂടിയാകും ക്രിഷ് 4. യഷ് രാജ് ഫിലിംസും രാകേഷ് റോഷനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
അതേസമയം ക്രിഷ് 4 നിര്‍മ്മാണത്തിന് ഇപ്പോഴത്തെ ആശയത്തിന് 700 കോടി രൂപയെങ്കിലും നിര്‍മ്മാണ ചിലവ് വേണ്ടിവരും എന്നാണ് സമീപകാല റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇത് മൂലം തന്നെ പല പ്രൊഡക്ഷന്‍ ഹൗസുകളും ചിത്രം ഏറ്റെടുക്കാന്‍ മടിക്കുന്നതായി ബോളിവുഡ് ഹംഗാമ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനെല്ലാം ഒടുവിലാണ് ഇപ്പോൾ ക്രിഷ് 4 ആരംഭിക്കാൻ പോകുന്നത്.
ഹൃത്വിക് റോഷനും പ്രീതി സിന്‍റെയും അഭിനയിച്ച 2003-ൽ കോയി മിൽ ഗയ എന്ന സയൻസ് ഫിക്ഷൻ ചിത്രത്തിലൂടെയാണ് രാകേഷ് റോഷൻ ക്രിഷ് ഫ്രാഞ്ചൈസി ആരംഭിച്ചത്. ഈ ചിത്രത്തിന്റെ വിജയത്തെ തുടർന്ന് 2006-ൽ ഹൃത്വിക് റോഷനും പ്രിയങ്ക ചോപ്രയും അഭിനയിച്ച ക്രിഷ് പുറത്തിറങ്ങി. തുടർന്ന് 2013-ൽ ഹൃത്വിക്, പ്രിയങ്ക, വിവേക് ഒബ്‌റോയ്, കങ്കണ റണൗട്ട് എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച ക്രിഷ് 3 പുറത്തിറങ്ങി.
അതേസമയം, ഫൈറ്റര്‍ ആണ് ഹൃത്വിക് റോഷന്‍റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. ദീപിക പദുക്കോണ്‍ നായികയായി എത്തിയ ചിത്രം സംവിധാനം ചെയ്തത് സിദ്ധാര്‍ഥ് ആനന്ദ് ആയിരുന്നു. അനില്‍ കപൂറും ഫൈറ്ററില്‍ ഒരു പ്രധാനപ്പട്ട കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.
content highlight: hrithik-roshan-recreates-ek-pal-ka-jeena