Celebrities

നടൻ മോഹൻബാബുവിന്റെ വീടിനുമുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി മകനും നടനുമായ മനോജ് – mohan babu manoj babu family issue

പ്രദേശത്ത് കനത്ത പോലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്

തെലുങ്കിലെ മുതിർന്ന താരമായ മോഹൻ ബാബുവും അദ്ദേഹത്തിന്റെ മകൻ മഞ്ചു മനോജുമായുള്ള തർക്കം വീണ്ടും രൂക്ഷമാകുന്നു. ഇപ്പോഴിതാ മോഹൻ ബാബുവിന്റെ ജാൽപ്പള്ളിയിലെ വസതിക്ക് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി മകനും നടനുമായ മനോജ്. തനിക്ക് പോകാൻ വേറൊരിടമില്ല. അതുകൊണ്ടാണ് അച്ഛൻ മോഹൻ ബാബുവിന്റെ വീടിനുമുന്നിൽ കുത്തിയിരിക്കുന്നതെന്നും മനോജ് വ്യക്തമാക്കി.

തന്റെ കാർ അനുവാദമില്ലാതെ മോഹൻ ബാബുവിന്റെ മറ്റൊരു മകനും നടനുമായ വിഷ്ണു മഞ്ചു എടുത്തുകൊണ്ടുപോയെന്നും. ഈ സംഭവങ്ങളുടെയെല്ലാം ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇതേ തുടർന്ന് പ്രദേശത്ത് കനത്ത പോലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

നേരത്തെ മനോജിനും ഭാര്യ മൗനികയ്ക്കുമെതിരെ മോഹൻ ബാബു പോലീസിൽ പരാതികൊടുത്തിരുന്നു. തന്റെ വസ്തുവിലേക്ക് അതിക്രമിച്ചു കയറിയെന്നായിരുന്നു പരാതിയുടെ ചുരുക്കം. മനോജും ഭാര്യ മൗനികയും തന്റെ വസ്തു കൈവശപ്പെടുത്തിയിട്ടുണ്ടെന്നും അവിടെ നിന്നും ഇരുവരേയും ഒഴിപ്പിക്കണമെന്നും മോഹൻ ബാബു ആവശ്യപ്പെട്ടിരുന്നു. തോടെയാണ് അച്ഛനും മകനും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായത്.

STORY HIGHLIGHT: mohan babu manoj babu family issue