തിരുവനന്തപുരത്ത് സിനിമ ഷൂട്ടിംഗ് സംഘം താമസിക്കുന്ന ഹോട്ടൽ മുറിയിൽ നിന്നും കഞ്ചാവ് പിടിച്ചെടുത്തു. ‘ബേബി ഗേൾ’ എന്ന ചിത്രത്തിന്റെ അണിയറ പ്രവർത്തകർ താമസിച്ചിരുന്ന ഹോട്ടലിലാണ് എക്സൈസ് പരിഗോധന നടത്തിയത്. ഇംഗ്ലീഷ് ഡിഷ്ണറിയുടെ രൂപത്തിലുള്ള ബോക്സിലാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. സ്റ്റണ്ട് മാസ്റ്ററില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയതെന്ന് എക്സൈസ് സംഘം അറിയിച്ചു.
സ്റ്റണ്ട് മാസ്റ്റർ മഹേശ്വരനിൽ നിന്നാണ് സ്‌റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് കഞ്ചാവ് പിടികൂടിയത്. ഇയാളിൽ നിന്നും 16 ഗ്രാം കഞ്ചാവാണ് പിടികൂടിയത്. വ്യാപകമായി ഉയർന്ന് വരുന്ന ലഹരിക്കേസിൽ അന്വേഷണം സിനിമാ മേഖലയിലേക്കും വ്യാപിപ്പിക്കാനുള്ള നീക്കത്തിലാണ് എക്സൈസ്.
STORY HIGHLIGHT: ganja seized