പഴുത്ത ചെറുപഴം ഇരിപ്പുണ്ടോ. ഉണ്ടെങ്കിൽ തയ്യാറാക്കിയാലോ ഒരു നാടൻ ഇലയട. ഈ അവധിക്കാലത്ത് കുട്ടികൾക്കും തയ്യാറാക്കി നൽകാം ഒരു നാടൻ ഇലയട.
ചേരുവകൾ
തയ്യാറാക്കുന്ന വിധം
ചെറുപഴം, തേങ്ങ ചിരകിയത്, പഞ്ചസാര, ഏലയ്ക്കാപ്പൊടി, ഉപ്പ് എന്നിവ മിക്സിയിൽ അടിച്ചെടുക്കുക. ഇത് ഗോതമ്പുപൊടിയിലേക്ക് ചേർത്ത് ആവശ്യത്തിന് വെള്ളവും ഒഴിച്ച് അധികം അയവില്ലാത്ത ഒരു പരുവത്തിൽ കലക്കി എടുക്കുക. ഇനി കീറിയെടുത്ത വാഴയിലയിൽ ഒന്നോ രണ്ടോ സ്പൂൺ ഒഴിച്ച് നല്ലതുപോലെ കനം കുറച്ച് സ്പൂൺ കൊണ്ട് തന്നെ പരത്തിയെടുക്കാം. ഇനി ഇല മടക്കി ആവിയിൽ വച്ച് 10 മിനിറ്റ് വേവിച്ചെടുക്കാം.
story highlight: banana ela ada