ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതനായ വ്യക്തിയാണ് അഖിൽ മാരാർ. സോഷ്യൽ മീഡിയയിൽ വളരെയധികം ശ്രദ്ധ നേടിയിട്ടുള്ള ഒരു വ്യക്തി കൂടിയാണ് ഇപ്പോൾ അഖിൽ. അദ്ദേഹത്തിന്റെ പല അഭിപ്രായങ്ങളും സോഷ്യൽ മീഡിയ വിമർശനങ്ങൾക്ക് കാരണമാക്കി മാറ്റാറുണ്ട്. കഴിഞ്ഞദിവസം കൊട്ടാരക്കര ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുന്നു എന്ന തരത്തിലുള്ള ഒരു വാർത്ത താരത്തിനെതിരെ വന്നിരുന്നു. ഇതിന് പ്രതികരണവുമായി താരം എത്തുകയും ചെയ്തിരുന്നു.
എന്ത് കാരണം കൊണ്ടാണ് എന്നറിയില്ല തന്നെ ബിജെപിയിലേക്ക് അടുക്കാൻ അനുവദിക്കാത്ത എന്തൊക്കെയോ കാര്യങ്ങൾ ഉണ്ട് എന്നാണ് പറയുന്നത് . തനിക്ക് കൊട്ടാരക്കരയിൽ ബിജെപിക്കുള്ള സ്ഥാനം മനസ്സിലാക്കാൻ സാധിക്കും കാരണം ഞാൻ കൊട്ടാരക്കരയിലെ രാഷ്ട്രീയ സാഹചര്യം മനസ്സിലാക്കിയിട്ടുള്ള ആളാണ്. കൂടുതലും ഹിന്ദുക്കൾ ഉള്ള കൊട്ടാരക്കര പോലെയുള്ള ഒരു സ്ഥലത്ത് ബിജെപിയുടെ സ്ഥാനാർത്ഥിയായി നിന്നാൽ ജയിക്കും എന്നുള്ളത് ഉറപ്പാണ് കോൺഗ്രസിന് വലിയതോതിൽ വിള്ളൽ ഉള്ള ഒരു സ്ഥലമാണ് കൊട്ടാരക്കര എന്നിട്ടും ഞാൻ എന്തുകൊണ്ട് ബിജെപിയിൽ പോകുന്നില്ല എന്ന് ചോദിച്ചാൽ അല്ലെങ്കിൽ ബിജെപിയിലേക്ക് ഞാൻ അടുക്കാതിരിക്കുന്നത് എന്താണ് എന്ന് ചോദിച്ചാൽ അതിന് ഒരു കാരണമേയുള്ളൂ എന്നെ അതിലേക്ക് അടുക്കാൻ അനുവദിക്കാത്ത എന്തൊക്കെയോ ഉണ്ട്.
View this post on Instagram
എന്താണ് കാരണം എന്ന് അറിയില്ല എന്നെ ബിജെപിയിലേക്ക് അടുപ്പിക്കുന്നില്ല എന്നാണ് പറഞ്ഞത്. എന്നാൽ ഇതിന് വലിയ തോതിലുള്ള വിമർശനങ്ങളാണ് താരത്തിന് ഏൽക്കേണ്ടതായി വന്നത് താരത്തെക്കുറിച്ച് കൂടുതൽ ആളുകളും പറയുന്ന ഒരു പ്രധാന കാരണം എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ട താരം നൽകിയ ഒരു വിമർശനം തന്നെയായിരുന്നു. ഇതിനെത്തുടർന്ന് സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങളാണ് താരത്തിന് വന്നത് താരം ഒരു ചിത്രം പങ്കു വയ്ക്കുമ്പോൾ പോലും വിമർശന കമന്റുകൾ ആണ് വന്നുകൊണ്ടിരിക്കുന്നത്
കഴിഞ്ഞദിവസം ആശാവർക്കർമാർ സമരം നടത്തുന്ന സ്ഥലത്തേക്ക് അഖില്‍ മാരാർ എത്തിയിരുന്നു ഇതിനെ തുടർന്ന് നിരവധി ആളുകളാണ് താരത്തിന് വിമർശന കമെന്റുമായി എത്തിയിരിക്കുന്നത്.
കമന്റുകൾ ഇങ്ങനെ
- സ്റ്റാർ ആവാൻ പോയതാണോ ചേട്ടാ
- അണ്ണാ ഇവരുടെ വിഷയം നിങ്ങൾ കേന്ദ്രസർക്കാരിനെ അറിയിക്ക്. നിങ്ങൾ പറഞ്ഞാൽ കേൾക്കും അടുത്ത പ്രാവശ്യം വോട്ട് കിട്ടേണ്ടതല്ലേ ബിജെപിയുടെ
- രാഷ്ട്രീയ നാടകം കളിക്കാതെ എണ്ണീറ്റു പോടോ
- സഹജീവി സ്നേഹം കാണിക്കാൻ ക്യാമറാമാൻ മാരുമായാണ് വരുന്നത് എന്നിട്ട് പല ആംഗിളിൽ വീഡിയോസ് എടുക്കും എഡിറ്റ് ചെയ്യും സ്വന്തം പേജിൽ ഇടും
- സംഘികളുടെ ഓരോ നാടകം