പുതുനിര താരങ്ങളിൽ ഏറെ ആരാധകരുള്ള ഒരാളാണ് നസ്ലിൻ. തണ്ണീർമത്തനിലൂടെ ആരംഭിച്ച മലയാള സിനിമ യാത്ര പ്രേമലുവിലും ശേഷം ആലപ്പുഴ ജിംഖാന എന്ന ചിത്രത്തിലെത്തി നിൽക്കുകയാണ്.
പലവിധമായ കാരണങ്ങളാൽ ആൺ പെൺ ഭേധമില്ലാതെ ആരാധകർ താരത്തിനുണ്ടെങ്കിലും ഏറ്റവും കൂടുതൽ പെൺകുട്ടികളാണ് ഉള്ളത്. അവർക്ക് പ്രധാനമായും അറിയേണ്ടത് താരം കമ്മിറ്റഡ് ആണോ എന്നാണ്. ഒട്ടുമിക്ക പ്രമോഷനുകളിലും താരത്തോട് പരസ്യമായും പെൺകുട്ടികൾ പ്രണയാഭ്യാർഥന നടത്തിയിട്ടുണ്ട്. എന്നാൽ എല്ലാവരുടെയും ഏറെ നാളത്തെ സംശയത്തിനു വ്യക്തത വരുത്തിയിരിക്കുകയാണ് നസ്ലിൻ.
ക്ലബ് എഫ്എമ്മിനോടായിരുന്നു താരം പ്രതികരിച്ചത്. ഖാലിദ് റഹ്മാൻ ചിത്രമായ ആലപ്പുഴ ജിംഖാന ചിത്രവുമായി ബന്ധപ്പെട്ടു നടന്ന അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം. സിംഗിൾ ഓർ കമ്മിറ്റഡ് എന്ന ചോദ്യത്തിന് കമ്മിറ്റഡ് എന്നായിരുന്നു മറുപടി. താരത്തിന്റെ മറുപടി സമൂഹമാധ്യമങ്ങളിൽ ഇതിനോടകം ചർച്ചയായിട്ടുണ്ട്.
content highlight: Naslen