മലയാള സിനിമയിൽ ഇപ്പോൾ വളരെയധികം സ്വാധീനമുള്ള ഒരു യുവൻ നടനായി ഉയർന്നുവരുന്ന താരമാണ് നസ്ലിൻ. താരത്തിന്റെ ഏറ്റവും പുതിയ പടമായ ആലപ്പുഴ ജിംഖാന ഇപ്പോൾ റിലീസിന് വന്നിരിക്കുകയാണ് ഈ ചിത്രത്തെ സംബന്ധിച്ചുകൊണ്ട് പല അഭിമുഖങ്ങളിലും എത്തുകയും ചെയ്തിട്ടുണ്ട് ഇതിൽ ഒരു അഭിമുഖത്തിൽ താരം പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്..
നടന്മാർ കൂടുതൽ പ്രതിഫലം ചോദിക്കുന്നു എന്ന് പലരും പരാതി പറയുന്നുണ്ട് അത്തരം കാര്യങ്ങളെക്കുറിച്ച് എന്താണ് അഭിപ്രായം എന്നായിരുന്നു നടനോട് ചോദിച്ച ചോദ്യം. ഇതിന് താരം മറുപടി പറയുകയും ചെയ്തു
” ഞാൻ പറയുന്ന പ്രതിഫലത്തിൽ സിനിമകൾ ചെയ്യാൻ നിർമ്മാതാക്കൾ തയ്യാറാവുന്നുണ്ട്. എന്റെ പ്രതിഫലം കൂടുതലാണ് എന്ന് ഇതുവരെ ആരും പറഞ്ഞിട്ടില്ല. ഞാൻ സന്തോഷവാനാണ് കാരണം എനിക്കിപ്പോഴും വർക്ക് കിട്ടുന്നുണ്ട് ഞാൻ പറയുന്ന പ്രതിഫലത്തിൽ നിർമ്മാതാക്കൾ സിനിമകൾ ചെയ്യുന്നുണ്ട് എന്നോട് ഇതുവരെ പ്രതിഫലം കൂടുതലാണെന്ന് ആരും പറഞ്ഞിട്ടില്ല. അതൊക്കെ വലിയ കാര്യമായാണ് ഞാൻ കരുതുന്നത്. ”
ഇങ്ങനെയാണ് ഈ കാര്യത്തെക്കുറിച്ച് നെസ്ലിൻ പറയുന്നത് താരത്തിന്റെ വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയായിരുന്നു ചെയ്തത്. അടുത്ത സമയത്ത് ബാലയെപ്പറ്റി നടൻ പറഞ്ഞതും വളരെയധികം ശ്രദ്ധ നേടിയിരുന്നു. ഇതിനെക്കുറിച്ചും താരം സംസാരിച്ചു.
” ആ വീഡിയോ ഞാനും കണ്ടിരുന്നു ഞാൻ മനപ്പൂർവ്വം പറഞ്ഞതല്ല അവിടെയുള്ള ഓഡിയൻസ് അങ്ങനെ ആക്കിയതാണ് അല്ലാതെ വെറുതെ അവിടെ കയറി നിന്ന് ബാലയുടെ പേര് പറയാൻ എനിക്ക് വട്ടൊന്നും ഇല്ലല്ലോ അവിടുത്തെ ഓഡിയൻസ് ആയിട്ട് പറഞ്ഞതാണ്. ” ഇങ്ങനെയാണ് ഈ വിഷയത്തെക്കുറിച്ച് നെസ്ലിൻ സംസാരിക്കുന്നത്