Celebrities

കുഞ്ഞിന്റെ പേര് അമ്മയാണ് ഇടാൻ പോകുന്നത് എന്ന് ദിയ , കുഞ്ഞിന്റെ അച്ഛന്റെ അഭിപ്രായം കൂടി ഒന്ന് കേട്ട് നോക്കൂ എന്ന് സോഷ്യൽ മീഡിയ

മലയാളികൾക്ക് വളരെ സുപരിചിതമായ താരമാണ് കൃഷ്ണകുമാറിന്റെ മകളായ ദിയ കൃഷ്ണ. താരം ഇപ്പോൾ ഗർഭിണിയാണ് സോഷ്യൽ മീഡിയയിലും വളരെ സജീവമാണ് താരം തന്റെ വിശേഷങ്ങളൊക്കെ സോഷ്യൽ മീഡിയയിലൂടെ ആരാധകർക്ക് മുൻപിലേക്ക് താരം എത്തിക്കാറുണ്ട് അതോടൊപ്പം തന്നെ യൂട്യൂബിലും സജീവസാന്നിധ്യമായി നിലനിൽക്കുകയാണ് താരം ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖത്തിൽ പറയുന്ന കാര്യങ്ങളാണ് വൈറലായി മാറിയിരിക്കുന്നത്. പൊതുവേ സോഷ്യൽ മീഡിയയിൽ വിമർശനാത്മകമായ നിരവധി കമന്റുകൾക്ക് ഇരയായി മാറുന്ന വ്യക്തിയാണ് ദിയ എന്നാൽ ഇത്തരം കമന്റുകൾക്കൊന്നും തന്നെ താരം വലിയ പ്രാധാന്യം കൊടുക്കാറില്ല

ജനിക്കാൻ പോകുന്ന കുഞ്ഞിന് എങ്ങനെയാണ് പേരിടുക എന്ന് ചോദിച്ചപ്പോൾ ആണ് ഇപ്പോൾ താരം ഇതിനൊരു മറുപടി നൽകിയിരിക്കുന്നത് എന്തേലും പേര് കണ്ടുവെച്ചിട്ടുണ്ടോ എന്ന് ചോദിക്കുന്നതിന് ആണ് താരം മറുപടി നൽകുന്നത്. നമ്മുടെ കുടുംബത്തിൽ സാധാരണ എല്ലാവർക്കും പേരിടുന്നത് അമ്മയാണ് നല്ല കിടിലൻ പേര് അമ്മ സജസ്റ്റ് ചെയ്യും. അത്തരത്തിൽ അമ്മ തന്നെയായിരിക്കും ഈ കുഞ്ഞിനും പേര് കണ്ടുപിടിക്കുന്നത് എന്നാണ് പറയുന്നത് അടുത്ത ഭർത്താവ് അശ്വിൻ ഇരിക്കുന്നുമുണ്ട് ഇതിന് താഴെയാണ് കൂടുതൽ ആളുകളും വിമർശന കമന്റുകളുമായി വരുന്നത്

എല്ലാം നിങ്ങളുടെ വീട്ടുകാർ തീരുമാനിക്കുകയാണെങ്കിൽ പിന്നെ കുട്ടിയുടെ അച്ഛന് എന്താണ് ഇവിടെ പ്രാധാന്യം എന്നാണ് ചിലർ കമന്റുകളിലൂടെ ചോദിക്കുന്നത്. ആ പയ്യന്റെ കുഞ്ഞല്ലേ അയാൾക്ക് എന്തെങ്കിലും അഭിപ്രായം ഉണ്ടോ എന്ന് ചോദിച്ചു നോക്കൂ. ഭാര്യയുടെയും ഭാര്യവീട്ടുകാരുടെയും പട്ടിയെപ്പോലെ ജീവിക്കാതെ നന്നായി ജീവിക്കാൻ പഠിച്ചു പേളിയെ കണ്ടു പഠിക്കണം നിങ്ങൾ ഭർത്താവിന്റെ വീട്ടുകാർക്കും സ്വന്തം വീട്ടുകാർക്കും ഒരേ പോലെ പ്രാധാന്യം നൽകുന്നുണ്ട്