Celebrities

സ്മാർട്ട് ആൻഡ് കൂൾ ലുക്കിൽ മമ്മൂട്ടി; ഒറ്റ നോട്ടത്തിൽ ബിലാൽ തന്നെ, വൈറൽ| mammootty

ഏപ്രില്‍ പത്തിന് ആയിരുന്നു ബസൂക്ക റിലീസ് ചെയ്തത്

തിയേറ്ററുകളിൽ സമ്മിശ്ര പ്രതികരണം നേടി മുന്നേറുകയാണ് മമ്മൂട്ടി ചിത്രം ബസൂക്ക. നവാഗതനായ ഡീനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബസൂക്ക. മലയാളത്തിലെ എക്കാലത്തെയും മികച്ച രചയിതാക്കളിലൊരാളായ കലൂർ ഡെന്നിസിൻ്റെ മകനാണ് ഡീനോ. മമ്മൂട്ടിക്കൊപ്പം പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ഗൗതം വാസുദേവ് മേനോൻ നിർണ്ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ബെഞ്ചമിൻ ജോഷ്വാ എന്ന കഥാപാത്രമായാണ് ഗൗതം മേനോൻ ഈ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്

 

ചിത്രത്തിൽ സിദ്ധാർത്ഥ് ഭരതൻ, ഹക്കീം ഷാജഹാൻ, ഭാമ അരുൺ, ഡീൻ ഡെന്നിസ്, ദിവ്യ പിള്ള, സ്ഫടികം ജോർജ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. കാപ്പ, അന്വേഷിപ്പിൻ കണ്ടെത്തും എന്നിവക്ക് ശേഷം സരിഗമയും തീയേറ്റർ ഓഫ് ഡ്രീംസും ചേർന്ന് നിർമ്മിക്കുന്ന ചിത്രം കൂടിയാണ് ബസൂക്ക.

 

 

റിലീസ് ചെയ്ത് ആദ്യദിനം മൂന്ന് കോടിയിലേറെ കളക്ഷൻ നേടി ബസൂക്ക പ്രദർശനം തുടരുന്നതിനിടെ മമ്മൂട്ടിയുടെ പുതിയൊരു ലുക്കാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

 

കൂളിംഗ് ഗ്ലാസ് വച്ച, ഷർട്ടും ജീൻസും ധരിച്ച് സ്മാർട്ട് ആൻഡ് കൂൾ ലുക്കിലാണ് മമ്മൂട്ടി. ഒറ്റ നോട്ടത്തിൽ ബിഗ് ബി എന്ന ചിത്രത്തിലെ ബിലാൽ എന്ന ക്യാരക്ടർ ലുക്ക് തോന്നുന്നുവെന്നാണ് ആരാധകർ പറയുന്നത്. അതേ രീതിയിലാണ് ഹെയർ സൈറ്റൽ എന്നതാണ് ഇതിന് കാരണം. എന്തായാലും അടുത്തിടെ അധികം മമ്മൂട്ടി ഫോട്ടോകൾ പുറത്തുവരാത്തതിനാൽ ഈ ഫോട്ടോ സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഏറ്റെടുത്തു കഴിഞ്ഞു.

ഏപ്രില്‍ പത്തിന് ആയിരുന്നു ബസൂക്ക റിലീസ് ചെയ്തത്. അതേസമയം, മഹേഷ് നാരായണന്‍ ചിത്രമാണ് അണിയറയില്‍ ഒരുങ്ങുന്ന ഒരു മമ്മൂട്ടി പടം. മോഹന്‍ലാലും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ നയന്‍താര, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ‘കളംകാവൽ’ എന്നൊരു ചിത്രവും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. വിനായകന്‍ നായകനായി എത്തുന്ന ചിത്രത്തില്‍ മമ്മൂട്ടി വില്ലന്‍ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നതെന്നാണ് വിവരം. നവാഗതനായ ജിതിൻ കെ ജോസ് ആണ് പടം സംവിധാനം ചെയ്യുന്നത്.

Content Highlight: mammootty new video