Celebrities

25 വർഷങ്ങൾക്ക് ശേഷം അജിത്തിനൊപ്പം സിമ്രാൻ; ഗുഡ് ബാഡ് അഗ്ലിയിലെ ‘അതിഥി’ വേഷത്തെ കുറിച്ച് നടി | simran

അഭിനന്ദന്‍ രാമാനുജനാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍

1998 ലാണ് ആരാധകരുടെ പ്രിയതാരങ്ങളായ സിമ്രാനും അജിത് കുമാറും ആദ്യമായി ഒരു സിനിമ ചെയ്യുന്നത്. അവൾ വരുവാല എന്ന ചിത്രമായിരുന്നു അത്. അതിനുശേഷം 1999 ൽ പുറത്തിറങ്ങിയ വാലി എന്ന ചിത്രത്തിലൂടെ ഇരുവരും വീണ്ടും ഒന്നിച്ചെത്തി. അതിനുശേഷം ഉന്നൈ കൊട് എന്നൈ തരുവേൻ എന്ന ചിത്രത്തിൽ ആയിരുന്നു ഇരുവരും ഒരുമിച്ച് അഭിനയിച്ചത്. 25 വർഷങ്ങൾക്ക് ശേഷം ആരാധകരെ സന്തോഷിപ്പിച്ചുകൊണ്ട് ഇരുവരും വീണ്ടും ഒന്നിച്ചെത്തിയിരിക്കുകയാണ്. അജിത് കുമാർ നായകനായ ഗുഡ് ബാഡ് അഗ്ലി എന്ന ചിത്രത്തിലാണ് അതിഥി വേഷത്തിൽ സിമ്രാനും എത്തുന്നത്. ഇതേക്കുറിച്ച് സിമ്രാൻ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

അജിത് സാറുമായി വീണ്ടും ഒന്നിക്കാൻ കഴിഞ്ഞതിലുള്ള സന്തോഷം നടി രേഖപ്പെടുത്തി. ഒപ്പം മൊത്തം ടീമിനും അവർ നന്ദി പറഞ്ഞു. പൂര്‍ണമായും ‘അജിത്ത് ഷോ’യാണ് ചിത്രമെങ്കിലും വമ്പന്‍ താരനിരയും ഗുഡ് ബാഡ് അഗ്ലിയില്‍ അണിനിരക്കുന്നു. തൃഷ, സുനില്‍, ജാക്കി ഷെറോഫ്, പ്രിയ വാര്യര്‍, പ്രഭു, ഷൈന്‍ ടോം ചാക്കോ, പ്രസന്ന, ഉഷ ഉതുപ്പ്, എന്നിവര്‍ക്കൊപ്പം ആരാധകര്‍ക്ക് സര്‍പ്രൈസായി ചില അതിഥി താരങ്ങളും ‘അന്താരാഷ്ട്ര ഡോണുകളും’ ചിത്രത്തിലെത്തുന്നുണ്ട്.

മൈത്രി മൂവി മേക്കേഴ്‌സിന്റെ ബാനറില്‍ നവീന്‍ യെര്‍നേനിയും വൈ രവിശങ്കറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ആദിക് രവിചന്ദ്രന്‍, രവി കന്തസ്വാമി, ഹരീഷ് മണികണ്ഠന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ രചന.

അഭിനന്ദന്‍ രാമാനുജനാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. വിജയ് വേലുകുട്ടിയാണ് ചിത്രത്തിന്റെ എഡിറ്റിങ്. ദിനേഷ് നരസിംഹനാണ് ചീഫ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. പ്രൊഡക്ഷന്‍ ഡിസൈനര്‍ ജി.എം. ശേഖര്‍, സൗണ്ട് ഡിസൈനിങ് സുരേന്‍, പബ്ലിസിറ്റി ഡിസൈന്‍ എഡിഎഫ്എക്സ് സ്റ്റുഡിയോ, സംഘട്ടനം സുപ്രീം സുന്ദര്‍, കലോയന്‍ വോഡെനിച്ചാരോവ്, സ്റ്റില്‍സ് ജി. ആനന്ദ് കുമാര്‍, സ്‌റ്റൈലിസ്റ്റ്‌സ് അനു വര്‍ദ്ധന്‍, രാജേഷ് കമര്‍സ, പിആര്‍ഒ സുരേഷ് ചന്ദ്ര, വംശി ശേഖര്‍ (തെലുങ്ക്), മാര്‍ക്കറ്റിങ് ഫസ്റ്റ് ഷോ. തമിഴ്നാട് റീജിയന്‍ മാര്‍ക്കറ്റിങ് ഡി’ വണ്‍. കേരള റീജിയന്‍ മാര്‍ക്കറ്റിങ്ങും കമ്യൂണിക്കേഷനും കൈകാര്യം ചെയ്യുന്നത് ഡോ. സംഗീത ജനചന്ദ്രനാണ് (സ്റ്റോറീസ് സോഷ്യല്‍).

content highlight: simran-reacts-to-her-cameo-appearance-in-good-bad-ugly