ഇന്ത്യൻ സിനിമാ ബോക്സ് ഓഫീസ് റെക്കോഡുകൾ തകർത്തെറിയുകയായിരുന്നു അല്ലു അർജുന്റെ പുഷ്പ-2: ദി റൂൾ. 2024 ഡിസംബർ അഞ്ചിനാണ് സിനിമ തിയേറ്ററുകളിൽ എത്തിയത്. സുകുമാറിന്റെ സംവിധാനത്തിൽ എത്തിയ ചിത്രത്തിൽ നായികയായി രശ്മിക മന്ദനയും വില്ലനായി ഫഹദ് ഫാസിലുമാണ് എത്തിയിരുന്നത്.
തെലുഗു, ഹിന്ദി, തമിഴ്, മലയാളം, കന്നഡ, ബംഗാളി എന്നീ ഭാഷകളിൽ റിലീസിനെത്തിയ ചിത്രം 1800 കോടിയും കടന്ന് ആഗോള ബോക്സ് ഓഫീസിൽ വമ്പൻ കുതിപ്പാണ് നടത്തിയത്. ആഗോള കളക്ഷനിൽ എസ്.എസ്. രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രങ്ങളായ ‘ബാഹുബലി 2’ (1790 കോടി), ‘ആർ.ആർ.ആർ’ (1230 കോടി), പ്രശാന്ത് നീലിന്റെ ‘കെ.ജി.എഫ്: ചാപ്റ്റർ 2’ (1215 കോടി) എന്നീ സിനിമകളുടെ റെക്കോഡുകൾ സുകുമാറിന്റെ ‘പുഷ്പ 2: ദി റൂൾ’ മറികടന്നിരുന്നു.
പുഷ്പ 2 എപ്പോൾ, എവിടെ ടിവിയിൽ കാണണം
പുഷ്പ 2: ദി റൂൾ 2025 ഏപ്രിൽ 13 ന് 3 വ്യത്യസ്ത ഭാഷകളിലായി ടെലിവിഷൻ സ്‌ക്രീനുകളിൽ എത്തും. ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് സ്റ്റാർ മായിൽ വൈകുന്നേരം 5:30 ന് സംപ്രേഷണം ചെയ്യും.
അതേ ദിവസം തന്നെ, ചിത്രത്തിന്റെ മലയാളം, കന്നഡ പതിപ്പുകൾ ഏഷ്യാനെറ്റ്, കളേഴ്‌സ് കന്നഡ തുടങ്ങിയ ടെലിവിഷൻ ചാനലുകളിൽ യഥാക്രമം വൈകുന്നേരം 6:30 നും 7:00 നും സംപ്രേഷണം ചെയ്യും.
2025 ഏപ്രിൽ 14 ന്, ചിത്രത്തിന്റെ തമിഴ് ഡബ്ബ് ഉച്ചകഴിഞ്ഞ് 3:00 മണിക്ക് സ്റ്റാർ വിജയിൽ ടെലിവിഷൻ പ്രീമിയർ ചെയ്യും.
Content Highlight: Pushpa 2 television premiere