Celebrities

ശരീരം കാണിച്ചല്ല സ്‌ട്രോങ് വുമണ്‍ ആവേണ്ടത്; രേണു സുധിക്കെതിരെ വീണ്ടും സോഷ്യൽ മീഡിയ | Renu sudhy

സോഷ്യല്‍ മീഡിയയിലും നാടക വേദികളിലുമെല്ലാം സജീവമാണ് രേണു

മലയാളികൾക്ക് എന്നും ഇഷ്ടമുള്ള മിമിക്രി താരമാണ് കൊല്ലം സുധി. അകാലത്തിൽ ആകസ്മികായുണ്ടായ വേർപാട് എല്ലാവരെയും ഒരുപോലം വേദനപ്പിച്ചിരുന്നു. മിമിക്രി വേദികളില്‍ ആരംഭിച്ച് പിന്നീട് ടെലിവിഷനിലും സിനിമയിലുമെല്ലാം സാന്നിധ്യം അറിയിച്ച കലാകാരനായ സുധിയുടെ ഭാര്യ രേണുവാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്.

സോഷ്യല്‍ മീഡിയയിലും നാടക വേദികളിലുമെല്ലാം സജീവമാണ് രേണു. എന്നാല്‍ പിന്തുണയും കരുതലും മാത്രമല്ല സമൂഹം രേണുവിന് നല്‍കുന്നത്. രേണു മുന്നോട്ട് വെക്കുന്ന ഓരോ ചുവടും ഇഴകീറി പരിശോധിച്ച്, വിധിക്കുകയാണ് സോഷ്യല്‍ മീഡിയ. തന്റെ സോഷ്യല്‍ മീഡിയ റീലുകളുടെ പേരിലും ഫോട്ടോഷൂട്ടുകളുടെ പേരിലും നിരന്തരം ആക്രമണം നേരിടാറുണ്ട് രേണു സുധി. ഈയ്യടുത്ത് ദാസേട്ടന്‍ കോഴിക്കോടിനൊപ്പം ചെയ്ത റീലിന്റെ പേരില്‍ സോഷ്യല്‍ മീഡിയ രേണുവിനെ അതിക്രൂരമായാണ് ആക്രമിച്ചത്. എന്നാല്‍ അതുകൊണ്ടൊന്നും താന്‍ തളരില്ലെന്നാണ് രേണു പറയുന്നത്. തനിക്ക് ജീവിക്കണം, സന്തോഷത്തോടെ തന്നെ എന്നാണ് രേണു പറയുന്നത്. ഇപ്പോഴിതാ രേണു പങ്കുവച്ച പുതിയ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. വിഷു ആശംസകള്‍ നേര്‍ന്നു കൊണ്ട് രേണു പങ്കുവച്ച ചിത്രങ്ങളാണ് ചര്‍ച്ചയാകുന്നത്. രേണുവിന്റെ മേക്കോവറിന് കയ്യടിച്ച് നിരവധി പേരാണ് എത്തുന്നത്. എന്നാല്‍ വളരെ മോശം രീതിയില്‍ കമന്റ് ചെയ്യുന്നവരുമുണ്ട്.

”എന്റെ പൊന്നുചേച്ചി നെഗറ്റീവ് ആണെന്ന് വിചാരിക്കരുത്, ഭര്‍ത്താവ് മരിച്ചു പോയ ഒരു സ്ത്രീയെ മറ്റൊരു സ്ത്രീ താഴ്ത്തുകയുമല്ല. കൊല്ലം സുധിയെ ഒരുപാട് ആളുകള്‍ക്ക് ഇഷ്ടമാണ്. ആ ഒരു ഇഷ്ടം ചേച്ചിയോടുമുണ്ട്. പക്ഷെ പക്വത കുറവുകൊണ്ട് അത് ഇല്ലാതാക്കരുത്. രണ്ട് മക്കളുടെ അമ്മ ആയതുകൊണ്ട് പക്വത ഉണ്ടാവണമെന്നില്ല. അനുഭവങ്ങളില്‍ നിന്നും ഉണ്ടാവേണ്ടതാണ് അത്. ഒന്നുമില്ലേലും രണ്ട് ആണ്‍മക്കള്‍ അല്ലെ വളര്‍ന്നു വരുന്നത്. നാളെ അവര്‍ തള്ളി പറയുന്ന ഒരു അവസ്ഥ ഉണ്ടാവരുത്! പിന്നെ ചെയ്തതും ചെയ്യുന്നതും ഒകെ വെറുതെ ആകും” എന്നായിരുന്നു ഒരാളുടെ വിമര്‍ശനം.

content highlight: Renu sudhy