മലയാളികളുടെ പ്രിയപ്പെട്ട ഹാസ്യനടനാണ് കോട്ടയം നസീർ. മിമിക്രി വേദികളിലൂടെയാണ് അദ്ദേഹം സിനിമകളിൽ എത്തിയത്. ഇന്ന് അദ്ദേഹം വെറുമൊരു ഹാസ് നടൻ മാത്രമല്ല. സ്വഭാവ വേഷങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള അദ്ദേഹത്തിന് മികവ് ഇതിനോടകം തന്നെ നാം കണ്ടു കഴിഞ്ഞു. ഇപ്പോൾ ഇതാ തന്റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട ചിത്രങ്ങൾ ഏതൊക്കെയാണെന്ന് മനസ്സ് തുറക്കുകയാണ് താരം. റോഷാക്ക് എന്ന ചിത്രം കരിയറിൽ ഒരു ബ്രേക്ക് ആയിരുന്നെന്നും വാഴയിലെ കഥാപാത്രം ഏറെ ജനശ്രദ്ധ നേടിക്കൊടുത്തെന്നും അദ്ദേഹം തുറന്നു പറഞ്ഞു.
“150 ഓളം ചിത്രങ്ങളിൽ ഞാൻ അഭിനയിച്ചിട്ടുണ്ട്. ഒരു സമയം അത്രയും എനിക്ക് ലഭിച്ചത് ഹാസ്യ വേഷങ്ങളാണ്. ബാവൂട്ടിയുടെ നാമത്തിൽ എന്ന ചിത്രത്തിൽ ഗൗരവമുള്ള ഒരു വേഷം ലഭിച്ചു. റോഷക്ക്, വാഴ , തലവൻ തുടങ്ങിയ സിനിമകളിൽ കൂടുതൽ ശ്രദ്ധിക്കപ്പെട്ടു. വാഴ , രോഷാക്ക് ചിത്രങ്ങളിലെ കഥാപാത്രങ്ങൾ എനിക്ക് വളരെ പ്രിയപ്പെട്ടതാണ്”- കോട്ടയം നസീർ പറഞ്ഞു.
സിനിമയിലെ വയലൻസ് ആളുകളെ സ്വാധീനിക്കുന്നുണ്ടോ എന്ന ചോദ്യത്തോടും അദ്ദേഹം പ്രതികരിച്ചു. “നമ്മുടെ ഇവിടെ മദ്യം ഇറക്കുന്നുണ്ട് ല്ലോ. അതിൽ എഴുതി വച്ചിട്ടുണ്ട് മദ്യം ആരോഗ്യത്തിന് ഹാനികരമാണെന്ന്. ഇത് നമുക്ക് വായിക്കാനും അറിയാം ദോഷമാണെന്നും അറിയാം. ഇത് വാങ്ങിച്ചു ഉപയോഗിക്കണോ എന്നതാ വ്യക്തിയുടെ തീരുമാനമാണ്. അതുകൊണ്ട് മദ്യത്തെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. നമ്മുടെ മുമ്പിൽ എല്ലാമുണ്ട്. സിനിമയിൽ എന്തോരം നല്ല കാര്യങ്ങൾ നടക്കുന്നു. എന്തുകൊണ്ടാണ് ആളുകൾ അത് പിന്തുടരുന്നില്ല? വയലൻസ് മാത്രം എന്തുകൊണ്ട് എടുക്കുന്നു? അങ്ങനെയാണെങ്കിൽ അത് പിന്തുടരുന്ന വ്യക്തിക്ക് ജന്മനാ അത്തരം പ്രശ്നങ്ങൾ ഉണ്ടായിരിക്കണം” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
content highlight: kottayam naseer says about career break