എക്സ്പയറി ഡേറ്റ് എന്തിനാണ് നൽകുന്നത്? നമ്മൾ ഏതു സാധനം വാങ്ങിച്ചാലും അതിന് എക്സ്പയറി ഡേറ്റ് ഉണ്ടായിരിക്കും. അത് മുഖവിലയ്ക്ക് എടുക്കാതെ ആ വസ്തു വീണ്ടും ഉപയോഗിക്കുകയാണെങ്കിൽ പലതും സംഭവിക്കും. സൗന്ദര്യവർദ്ധക വസ്തുക്കളിലും ഇത് ശ്രദ്ധിക്കണം. ലിപ്‌സിറ്റിക് ഉപയോഗിക്കാൻ എടുക്കുമ്പോൾ അതിന്റെ എക്‌സ്പയറി ഡേറ്റ് നിർബന്ധമായും നോക്കണം. കാലാവധി കഴിഞ്ഞ ലിപ്സ്റ്റിക്ക് ഉപയോഗിക്കുന്നതും ചില പ്രശ്‌നങ്ങളുണ്ടാക്കും.
കാലാവധി കഴിഞ്ഞ ലിപ്സ്റ്റിക്ക് ഉപയോഗിക്കുന്നത് അസ്വസ്ഥത, അണുബാധകൾ എന്നിവയ്ക്ക് കാരണമാകുന്നു. ലിപ്സ്റ്റിക്കുകൾ രണ്ടുവർഷം വരെ നിലനിൽക്കും എന്നാണ് വിദഗ്ധർ പറയുന്നത്. എന്നാൽ അവയുടെ ഘടനയിൽ മാറ്റം വരുന്നതോ അല്ലെങ്കിൽ ഗന്ധത്തിൽ മാറ്റം വരുന്നതോ ശ്രദ്ധിച്ചാൽ അത് കാലഹരണപ്പെട്ടു എന്നുവേണം കരുതാൻ.
കാലാവധി കഴിഞ്ഞ ലിപ്സ്റ്റിക്കുകളില്‍ പ്രകോപിപ്പിക്കുന്ന ഘടകങ്ങളും ബാക്ടീരിയയും ഉണ്ടാകാം. ഇത് ചുണ്ടിൽ ചൊറിച്ചില്‍ ഉണ്ടാക്കാം. ലിപ്സ്റ്റിക്കില്‍ ലാനോലിന്‍ അടങ്ങിയിട്ടുണ്ട്, ഇതിന് സങ്കീര്‍ണ്ണമായ ഘടനയുണ്ട്. മാത്രമല്ല വരള്‍ച്ച, ചൊറിച്ചില്‍, വേദന എന്നിവ പോലുള്ള അലര്‍ജിയ്ക്കും കാരണമാകും.
ലിപ്സ്റ്റിക്കിൽ ലാനോലിൻ എന്നൊരു വസ്തു അടങ്ങിയിട്ടുണ്ട്. ഇത് അലർജിക്കും ചുണ്ടുവരൾച്ചയ്ക്കും വേദനയ്ക്കും ഇടയാക്കും. ലിപ്സ്റ്റിക്കിൽ ഉയർന്ന അളവിൽ ലെഡും കാഡ്മിയവും അടങ്ങിയിട്ടുണ്ട്.
കാലാവധി കഴിഞ്ഞ ലിപ്‌സ്റ്റിക് ഉപയോഗിക്കുന്നത് ലെഡ് പോയിസണിങ്ങിന് ഇടയാക്കുന്നു. ലിപ്സ്റ്റിക്കുകളിലെ ബിഎച്ച്എ ഉള്‍പ്പെടെയുള്ള പ്രിസര്‍വേറ്റീവുകളും ഹാനികരമായ വസ്തുക്കളും കാൻസറിന് കാരണമാകുമെന്നും വിദഗ്ധർ പറയുന്നു. കാലാവധി കഴിഞ്ഞ ലിപ്സ്റ്റിക്ക് പുരട്ടുമ്പോള്‍ അത് ബ്രെസ്റ്റ് ട്യൂമറിന് കാരണമാകും.
“മേക്കപ്പ് ഉൽപ്പന്നങ്ങൾ നേരിട്ട് സൂര്യപ്രകാശത്തിൽ സൂക്ഷിച്ചാൽ ഉപയോഗശൂന്യമാകും , അല്ലെങ്കിൽ ഷവർ ഏരിയയിൽ സൂക്ഷിച്ചാൽ നീരാവിക്ക് വിധേയമാക്കാം. നേരിട്ടുള്ള സൂര്യപ്രകാശം ഉൽപ്പന്നങ്ങളിൽ ഓക്സീകരണത്തിന് കാരണമാകും. എണ്ണ അടിസ്ഥാനമാക്കിയുള്ള ഉൽപ്പന്നങ്ങൾക്ക് ഒരു ഉൽപ്പന്നത്തെ ബന്ധിപ്പിക്കുന്ന എമൽസിഫയറുകളുടെ വേർതിരിവ് കാണാൻ കഴിയും, കൂടാതെ നിങ്ങൾക്ക് രണ്ട് പാളികളായി വെള്ളവും എണ്ണയും ലഭിക്കും, ഇത് ഉപയോഗിക്കാൻ അനുയോജ്യമല്ലെന്ന് കണക്കാക്കുന്നു.”
Content Highlight: problems by using expired lipstick