Movie News

ഒഫീഷ്യൽ പോസ്റ്ററുമായി ‘മേനേ പ്യാർ കിയ’ – maine pyar kiya upcoming malayalam film poster out

'മേനേ പ്യാർ കിയ' ഒരു റൊമാന്റിക് കോമഡി ത്രില്ലറായാണ് ഒരുങ്ങുന്നത്

സ്പൈർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താൻ നിർമ്മിച്ച് നവാഗതനായ ഫൈസൽ ഫസിലുദ്ദീൻ സംവിധാനം ചെയ്യുന്ന പുത്തൻ ചിത്രമാണ് ‘മേനേ പ്യാർ കിയ’. ഇപ്പോഴിതാ ചിത്രത്തിന്റെ ഒഫീഷ്യൽ പോസ്റ്ററുമായി എത്തിയിരിക്കുകയാണ് അണിയറപ്രവർത്തകർ. തമിഴ് താരം പ്രീതി മുകുന്ദൻ ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്ന ചിത്രം കൂടിയാണിത്.

മികച്ച വിജയം നേടിയ ‘മന്ദാകിനി’ എന്ന റൊമാന്റിക് കോമഡി ചിത്രത്തിന് ശേഷം സ്പൈർ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ‘മേനേ പ്യാർ കിയ’ ഒരു റൊമാന്റിക് കോമഡി ത്രില്ലറായാണ് ഒരുങ്ങുന്നത്. സംവിധായകനായ ഫൈസൽ ഫസിലുദീൻ, ബിൽകെഫ്സൽ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഹൃദു ഹാറൂൺ നായകനാകുന്ന ചിത്രത്തിൽ ജിയോ ബേബി, ശ്രീകാന്ത് വെട്ടിയാർ, റിഡിൻ കിംഗ്സിലി, ബിബിൻ പെരുമ്പിള്ളി, ത്രികണ്ണൻ, മൈം ഗോപി, ബോക്സർ ദീന, ജനാർദ്ദനൻ, ജഗദീഷ് ജിവി റെക്സ്, എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഛായാഗ്രഹണം- ഡോൺപോൾ പി, സംഗീതം-ഇലക്ട്രോണിക് കിളി, എഡിറ്റിംഗ്- കണ്ണൻ മോഹൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ബിനു നായർ, പ്രൊഡക്ഷൻ കൺട്രോളർ-ശിഹാബ് വെണ്ണല.

STORY HIGHLIGHT: maine pyar kiya upcoming malayalam film poster out