Celebrities

‘റിയല്‍ ലൈഫുമായി ഏറ്റവും അടുത്തുനിൽക്കുന്നത് ആ സിനിമ’: നസ്‌‌ലെൻ | naslen

സ്‌ക്രിപ്റ്റ് വായിച്ച അന്ന് തന്നെ ഞാന്‍ ചെയ്യാമെന്ന് ഏറ്റ സിനിമയും ഹോം ആണ്,

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് നസ്‌ലെന്‍. വളരെ ചുരുങ്ങിയ ചിത്രങ്ങളിലൂടെ തന്നെ പ്രേക്ഷഹൃദയങ്ങളിൽ കയറിക്കൂടാൻ ഈ താരത്തിന് കഴിഞ്ഞു. 2019 പുറത്തിറങ്ങിയ തണ്ണീർ മത്തൻ ദിനങ്ങളിലൂടെ ആയിരുന്നു തുടക്കം. പിന്നീടങ്ങോട്ട് ചെയ്ത എല്ലാ സിനിമകളിലും ശ്രദ്ധേയമായ വേഷങ്ങൾ. കഴിഞ്ഞവർഷം ബോക്സ് ഓഫീസിൽ വമ്പൻ വിജയമായ പ്രേമലുവിലും നസ്‌ലെനായിരുന്നു നായകൻ. ആലപ്പുഴ ജിംഖാന’യാണ് താരത്തിന്റെ പുതിയ സിനിമ.

 

 

താന്‍ അഭിനയിച്ചവയില്‍ തന്റെ റിയല്‍ ലൈഫുമായി ഏറ്റവും അടുത്തു നില്‍ക്കുന്ന ചിത്രം ഹോം ആണെന്നാണ് നസ്‌ലെന്‍ പറയുന്നത്. സ്‌ക്രിപ്റ്റ് വായിച്ച അന്ന് തന്നെ ഞാന്‍ ചെയ്യാമെന്ന് ഏറ്റ സിനിമയും ഹോം ആണ്,’ നസ്‌ലെന്‍ പറഞ്ഞു.

 

‘സ്‌ക്രിപ്റ്റ് വായിച്ചപ്പോള്‍ നമുക്ക് റിലേറ്റ് ചെയ്യുന്ന കുറച്ചധികം കാര്യങ്ങള്‍ ഹോം എന്ന സിനിമയില്‍ ഉണ്ടായിരുന്നു. എന്റെ ഉമ്മാനോട് ഞാന്‍ ഇടപഴകുന്ന രീതിയുണ്ടാകുമല്ലോ.

 

അത്തരത്തില്‍ ഒത്തിരി റിലേറ്റ് ചെയ്യുന്ന കാര്യങ്ങള്‍ ഉണ്ടായിരുന്നു. ഒരു അടി ഉണ്ടായി കഴിയുമ്പോള്‍ കുറച്ച് സമയത്തേക്ക് നമ്മള്‍ അമ്മമാരോട് സംസാരിക്കില്ല. ഫാദേഴ്‌സിനോട് അങ്ങനെ അല്ല. അവരോട് ഒരു പേടി എപ്പോഴും ഉണ്ടാകും. അത്തരത്തില്‍ ഒത്തിരി കാര്യങ്ങള്‍ എനിക്ക് കണക്ട് ചെയ്യാന്‍ പറ്റിയ സിനിമയാണ് ഹോം,’ നസ്‌ലെന്‍ പറഞ്ഞു.

 

തല്ലുമാല’യുടെ ഹാങ് ഓവർ വിട്ടുമാറാത്ത പ്രേക്ഷകർക്കു മുന്നിലേക്കാണ് വീണ്ടും ഇടിക്കൂട്ടുമായി ‘ആലപ്പുഴ ജിംഖാന’യിലൂടെ ഖാലിദ് റഹ്മാനും കൂട്ടരും എത്തിയത്. ചിത്രത്തിന്റെ ആദ്യദിനം വമ്പൻ വരവേൽപ്പാണ് ബോക്സ്ഓഫിസിൽ നിന്നും ലഭിച്ചത്. 2.70 കോടി രൂപയാണ് ആദ്യദിനം കേരള ബോക്സ് ഓഫിസിൽ നിന്നും നേടിയത്. രണ്ടാം ദിവസവും മികച്ച അഡ്വാൻസ് ബുക്കിങ് ആണ് സിനിമയ്ക്കുള്ളത്. വരുന്ന മൂന്ന് ദിവസങ്ങളിൽ മികച്ച കലക്‌ഷൻ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറക്കാർ. ചിത്രത്തിന്‍റെ വിജയത്തിലൂടെ മലയാളത്തിലെ മുന്‍നിര താരമായി മാറിയിരിക്കുകയാണ് നസ്‌‌ലെൻ. ‌

 

പ്ലാൻ ബി മോഷൻ പിക്ചേഴ്സിന്റെ ബാനറിലും റീലിസ്റ്റിക് സ്റ്റുഡിയോയുടെ ബാനറിലും ഖാലിദ് റഹ്മാൻ, ജോബിൻ ജോർജ്, സമീർ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവർ ചേർന്നാണ് നിർമാണം. പ്ലാൻ ബി മോഷൻ പിക്ചേഴ്സിന്റെ ആദ്യ നിർമ്മാണ സംരംഭമാണിത്. ഖാലിദ് റഹ്മാനും ശ്രീനി ശശീന്ദ്രനും ചേർന്ന് തിരക്കഥ രചിച്ച ചിത്രത്തിനായ് സംഭാഷണങ്ങൾ തയ്യാറാക്കിയിരിക്കുന്നത് രതീഷ് രവിയാണ്.

 

 

Content Highlight: naslen about movie home