Celebrities

ഇനിയൊരിക്കലും ചെയ്യില്ലെന്ന് തോന്നിയ കാര്യം? കിടിലൻ മറുപടിയുമായി നസ്‌ലെന്‍| naslen

മമിതയൊക്കെ ഗംഭീര ഡാന്‍സറാണ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് നസ്‌ലെന്‍. വളരെ ചുരുങ്ങിയ ചിത്രങ്ങളിലൂടെ തന്നെ പ്രേക്ഷഹൃദയങ്ങളിൽ കയറിക്കൂടാൻ ഈ താരത്തിന് കഴിഞ്ഞു. 2019 പുറത്തിറങ്ങിയ തണ്ണീർ മത്തൻ ദിനങ്ങളിലൂടെ ആയിരുന്നു തുടക്കം. പിന്നീടങ്ങോട്ട് ചെയ്ത എല്ലാ സിനിമകളിലും ശ്രദ്ധേയമായ വേഷങ്ങൾ. കഴിഞ്ഞവർഷം ബോക്സ് ഓഫീസിൽ വമ്പൻ വിജയമായ പ്രേമലുവിലും നസ്‌ലെനായിരുന്നു നായകൻ.

 

ഇനി ഒരിക്കലും താന്‍ അത് ചെയ്യില്ലെന്ന് തോന്നിയ ഒരു കാര്യമെന്താണെന്ന ചോദ്യത്തിനും രസകരമായ ഒരു മറുപടിയായിരുന്നു നസ്‌ലെന്‍ പറഞ്ഞത്.

 

‘പ്രേമലുവിന്റെ പ്രൊമോഷന്‍ സ്‌റ്റേജില്‍ എല്ലാവരും ഡാന്‍സ് ചെയ്യുകയാണ്. അവരെല്ലാവരും ഡാന്‍സ് കളിക്കാന്‍ അറിയുന്നവരാണ്. മമിതയൊക്കെ ഗംഭീര ഡാന്‍സറാണ്.

 

അവിടെ അന്ന് ഞാന്‍ ഡാന്‍സ് കളിച്ചത് നല്ല കോമഡി ആയിട്ടുണ്ടായിരുന്നു. ഇനി പ്രിപ്പയര്‍ ചെയ്യാതെ ഒരു സ്റ്റേജില്‍ ഡാന്‍സ് ചെയ്യില്ലെന്ന് ഞാന്‍ അന്ന് തീരുമാനിച്ചതാണ്,’ നസ്‌ലെന്‍ പറഞ്ഞു.

 

അതേസമയം ഫോട്ടോയെടുക്കാൻ തോളിൽ കയ്യിട്ട് ഒരു ആരാധകന്റെ കൈ തട്ടി മാറ്റുന്ന നടൻറെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

 

ആരാധകരുടെ ഇടയിലൂടെ ഇറങ്ങി വരുന്ന താരത്തിന്‍റെ അടുത്ത് കുറെയാളുകള്‍ ചിത്രം എടുക്കാന്‍ തിരക്ക് കൂട്ടുന്നുണ്ട്. ഇതിനിടെ ഒരാള്‍ നസ്‌‌ലെന്‍റെ തോളില്‍ കയ്യിട്ട് ചിത്രം എടുക്കാന്‍ ശ്രമിക്കുന്നു ഈ സമയം താരം ‘ടാ.ടാ പിടിവിടടാ..’ എന്ന് പറഞ്ഞ് തട്ടി മാറ്റിയശേഷം നടൻ മാറി നടക്കുന്നു. താരത്തിന്‍റെ നടപടിയെ പ്രശംസിച്ചും വിമര്‍ശിച്ചും കമന്‍റുകള്‍ വരുന്നുണ്ട്. ഇവന് അഹങ്കാരം തന്നെയാണ് ഇവൻ ആര് മോഹൻലാൽ ആണോ എന്നും നിരവധി കമന്റുകൾ വരുന്നുണ്ട്

 

“ഞാനൊരു കൂലിപ്പണിക്കാരനാണ്. എന്ന് കരുതി ഏതെങ്കിലും ഒരുത്തൻ വന്ന് എന്റെ തോളിൽ കയ്യിട്ട് നിൽക്കാനൊക്കെ നോക്കിയാൽ ഞാൻ പ്രതികരിക്കും. സെലിബ്രിറ്റി ആണെന്ന് കരുതി അവരും മനുഷ്യരാണ്.

 

പ്രൈവസി എന്താണെന്നു 2060 ആയാലും ഇന്ത്യക്കാർക്ക് മനസ്സിലാവില്ല..അതുകൊണ്ട്

 

ഇതേ ന്യൂസ്‌ 2060 ഇലും നമ്മുടെ തലമുറ കാണും അവരുടെ മക്കൾ ഇതിനു ഇപ്പോഴുള്ള അതെ കമെന്റുകൾ ഇടുകയും ചെയ്യും.

 

അവനും ഒരു മനുഷ്യൻ ആണ്… സിനിമാക്കാരെ കാണുമ്പോൾ മലയാളികൾ ഇങ്ങനെ ഓടി നടന്നു സെൽഫി എടുക്കേണ്ട കാര്യം ഉണ്ടോ.. അവർ അവരുടെ ജോലി ചെയ്തു ജീവിക്കുന്നു.. നിങ്ങൾ നിങ്ങളുടെ കാശു കൊണ്ട് നേരം പോക്കിന്‌ അവരുടെ സിനിമ കാണുന്നു.. അതിനപ്പുറം ഇവരെ ഒക്കെ എടുത്തു തോളിൽ വെക്കുന്നത് എന്തിന് വേണ്ടി ആണ്.

 

നസ്‌ലൻ എന്നല്ല ലോകത്ത് ഒരാളുടെയും അനുവാദം ഇല്ലാതെ ദേഹത്ത് തൊടാൻ പാടില്ല…. നസ്‌ലൻ്റെ ജാഡ ആണെന്ന് പറയുന്നവൻ്റെ ഒക്കെ ദേഹത്ത് പെട്ടന്ന് പരിചയം ഇല്ലാത്ത ഒരാള് കൈ വെച്ച് നോക്കണം അപ്പോ അറിയാം…

 

ഏതേലും ക്രിമിനലും കൊലപാതകിയും തീവ്രവാദിയും കൊള്ളക്കാരനുമൊക്കെ വന്നിതുപോലെ തോളില്‍ കൈയിട്ട് ഫോട്ടോ എടുത്ത് പോയിട്ട് നാളെ പിടിക്കപ്പെടുമ്പോള്‍ നസ്ലന്‍ തന്‍റെ അടുത്ത ഫ്രണ്ടാണെന്ന് പറഞ്ഞ് ഫോട്ടോ കാണിച്ചുകൊടുത്താല്‍ ആരാണ് ബലിയാടാവുക ” എന്നിങ്ങനെ നീളുന്നു കമന്റുകൾ.

 

ആലപ്പുഴ ജിംഖാന’യാണ് താരത്തിന്റെ പുതിയ സിനിമ.ചിത്രത്തിന്റെ ആദ്യദിനം വമ്പൻ വരവേൽപ്പാണ് ബോക്സ്ഓഫിസിൽ നിന്നും ലഭിച്ചത്. 2.70 കോടി രൂപയാണ് ആദ്യദിനം കേരള ബോക്സ് ഓഫിസിൽ നിന്നും നേടിയത്. രണ്ടാം ദിവസവും മികച്ച അഡ്വാൻസ് ബുക്കിങ് ആണ് സിനിമയ്ക്കുള്ളത്. വരുന്ന മൂന്ന് ദിവസങ്ങളിൽ മികച്ച കലക്‌ഷൻ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറക്കാർ. ചിത്രത്തിന്‍റെ വിജയത്തിലൂടെ മലയാളത്തിലെ മുന്‍നിര താരമായി മാറിയിരിക്കുകയാണ് നസ്‌‌ലെൻ. ‌

 

പ്ലാൻ ബി മോഷൻ പിക്ചേഴ്സിന്റെ ബാനറിലും റീലിസ്റ്റിക് സ്റ്റുഡിയോയുടെ ബാനറിലും ഖാലിദ് റഹ്മാൻ, ജോബിൻ ജോർജ്, സമീർ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവർ ചേർന്നാണ് നിർമാണം. പ്ലാൻ ബി മോഷൻ പിക്ചേഴ്സിന്റെ ആദ്യ നിർമ്മാണ സംരംഭമാണിത്. ഖാലിദ് റഹ്മാനും ശ്രീനി ശശീന്ദ്രനും ചേർന്ന് തിരക്കഥ രചിച്ച ചിത്രത്തിനായ് സംഭാഷണങ്ങൾ തയ്യാറാക്കിയിരിക്കുന്നത് രതീഷ് രവിയാണ്.

 

English Summary: naslen openup