മലയാള സിനിമയുടെ സകല റെക്കോർഡുകളും തിരുത്തിക്കുറിച്ച തിയേറ്റർ ഇളക്കി മറിച്ച മോഹൻലാൽ-പൃഥ്വിരാജ് ചിത്രമാണ് എമ്പുരാൻ. വന്‍ ഹൈപ്പില്‍ ഇറങ്ങിയ ചിത്രം ആരെയും നിരാശപ്പെടുത്തിയില്ല. മാർച്ച് 27 ന് റിലീസ് ചെയ്ത ചിത്രം മലയാള ബോക്സോഫീസ് ചരിത്രത്തിലെ സകലമാന റെക്കോര്‍ഡുകളും തകര്‍ത്ത് ആഗോളതലത്തിൽ 250 കോടിയിലധികം രൂപ നേടി മുന്നേറുകയാണ്. ഇപ്പോഴിതാ തിയേറ്റർ ഇളക്കിമറിച്ച ഒരു സീനിന്റെ സ്‌നീക്ക് പീക്ക് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.
എമ്പുരാന്റെ രണ്ടാം പകുതിയിലെ മഞ്ജുവിന്റെ ഒരു സീനിന് മികച്ച അഭിപ്രായങ്ങളായിരുന്നു ലഭിച്ചിരുന്നത്. ചിത്രത്തിൽ ഏറ്റവും കൂടുതൽ കയ്യടി നേടിയ മഞ്ജു വാര്യർ അവതരിപ്പിച്ച പ്രിയദർശിനി രാംദാസ് പ്രേക്ഷകർക്ക് രോമാഞ്ചം തന്നെയായിരുന്നു. താരത്തിന്റെ ഏറ്റവും മികച്ച മാസ്സ് സീനായിരുന്നു അത് എന്നായിരുന്നു പ്രേക്ഷക അഭിപ്രായങ്ങൾ. ആ സീനിന്റെ സ്‌നീക്ക് പീക്കാണ് പുറത്ത് വന്നിരിക്കുന്നത്.
ഈ വര്‍ഷം ഫസ്റ്റ് ഡേ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ സൗത്ത് ഇന്ത്യന്‍ സിനിമകളില്‍ രണ്ടാം സ്ഥാനമാണ് എമ്പുരാൻ സ്വന്തമാക്കിയിരുന്നത്. ശ്രീ ഗോകുലം മൂവീസ്, ആശീർവാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ ഗോകുലം ഗോപാലൻ, ആന്റണി പെരുമ്പാവൂർ, സുഭാസ്‌കരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. മുരളി ഗോപി രചിച്ച ഈ ചിത്രം മലയാള സിനിമയുടെ ചരിത്രത്തിലെ ആദ്യത്തെ ഐമാക്‌സ് റിലീസായി എത്തിയ ചിത്രം കൂടിയാണ്. മോഹൻലാലിന് പുറമേ പൃഥ്വിരാജ്, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്‌ലിൻ, ബൈജു, സായ്കുമാർ, ആൻഡ്രിയ ടിവാടർ, അഭിമന്യു സിങ്, സാനിയ ഇയ്യപ്പൻ, ഫാസിൽ, സച്ചിൻ ഖഡ്കർ, നൈല ഉഷ, ജിജു ജോൺ, നന്ദു, മുരുകൻ മാർട്ടിൻ, ശിവജി ഗുരുവായൂർ, മണിക്കുട്ടൻ, അനീഷ് ജി മേനോൻ, ശിവദ, അലക്‌സ് ഒനീൽ, എറിക് എബണി, കാർത്തികേയ ദേവ്, മിഹയേൽ നോവിക്കോവ്, കിഷോർ, സുകാന്ത്, ബെഹ്സാദ് ഖാൻ, നിഖാത് ഖാൻ, സത്യജിത് ശർമ്മ, നയൻ ഭട്ട്, ശുഭാംഗി, ജൈസ് ജോസ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.
STORY HIGHLIGHT: empuraan sneak peek out