Movie News

‘ഹത്തനെ ഉദയ’ ചിത്രത്തിലെ ട്രെയിലര്‍ പുറത്ത് – hathane udaya official trailer

ചിത്രം ഏപ്രില്‍ 18-ന് പ്രദര്‍ശനത്തിനെത്തും

നാട്യധര്‍മ്മി ക്രിയേഷന്‍സിന്റെ ബാനറില്‍ എ കെ കുഞ്ഞിരാമ പണിക്കര്‍ കഥ, തിരക്കഥ, സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന’ഹത്തനെ ഉദയ’ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലര്‍ പുറത്ത്. ചിത്രം ഏപ്രില്‍ 18-ന് പ്രദര്‍ശനത്തിനെത്തും.

ചിത്രത്തിൽ ദേവരാജ് കോഴിക്കോട്,റാം വിജയ്,സന്തോഷ് മാണിയാട്ട്,കപോതൻ ശ്രീധരൻ നമ്പൂതിരി, രാകേഷ് റാം വയനാട്, രാജീവൻ വെള്ളൂർ,ശശി ആയിറ്റി,ആതിര,അശ്വതി,ഷൈനി വിജയൻ വിജിഷ,ഷിജിന സുരേഷ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വൈശാഖ് സുഗുണന്‍, സുജേഷ് ഹരി എന്നിവര്‍ എഴുതിയ വരികള്‍ക്ക് എബി സാമുവല്‍ സംഗീതം പകരുന്നു. സിതാര കൃഷ്ണകുമാര്‍, വൈക്കം വിജയലക്ഷ്മി, സച്ചിന്‍ രാജ് എന്നിവരാണ് ഗായകര്‍.

മുഹമ്മദ് എ. ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. എഡിറ്റര്‍- ബിനു നെപ്പോളിയന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- എല്‍ദോ സെല്‍വരാജ്, പ്രൊഡക്ഷന്‍ ഡിസൈനര്‍- കൃഷ്ണന്‍ കോളിച്ചാല്‍.

STORY HIGHLIGHT: hathane udaya official trailer