Movie News

പൊൻമാനിൽ നായകനാകേണ്ടിയിരുന്നത് ഫഹദ്; നടൻ ആനന്ദ് മന്മഥൻ പറയുന്നു | Ponman movie

ബ്രൂണോ എന്ന പാർട്ടിക്കാരനെ എല്ലാവരും നിറകയ്യോടെയാണ് സ്വീകരിച്ചത്

ബേസിൽ ജോസഫ് നായകനായ പൊന്മാൻ ഏറെ ഇഷ്ടപ്പെട്ട സിനിമയാണ് എല്ലാവർക്കും. ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്ത ചിത്രത്തിൽ നടൻ ആനന്ദ് മന്മഥനും ഒരു ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ബ്രൂണോ എന്ന പാർട്ടിക്കാരനെ എല്ലാവരും നിറകയ്യോടെയാണ് സ്വീകരിച്ചത്.

കൊവിഡ് സമയത്താണ് താൻ നാലഞ്ച് ചെറുപ്പക്കാർ എന്ന പുസ്തകം വായിക്കുന്നത്. അന്ന് ബ്രൂണോ എന്ന കഥാപാത്രത്തെ ഏറെ രസകരമായി തനിക്ക് തോന്നി. ആദ്യം ഫഹദ് ഫാസിലിനെ വെച്ച് ചെയ്യാൻ വിചാരിച്ചിരുന്ന സിനിമയായിരുന്നു ഇത്. ഷൈൻ ടോം ചാക്കോയോ മറ്റോ ആയിരിക്കും ബ്രൂണോയെ അവതരിപ്പിക്കുക എന്നാണ് താൻ കരുതിയത്. എന്നാൽ 2024ൽ ആ കഥാപാത്രം തന്നിലേക്ക് വന്നു ചേരുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ലെന്ന് നടൻ പറഞ്ഞു.

‘ഞാൻ നാലഞ്ച് ചെറുപ്പക്കാർ വായിക്കുന്നത് കൊവിഡ് സമയത്താണ്. ഇന്ദുഗോപൻ ചേട്ടന്റെ കഥകൾ വായിക്കുമ്പോൾ എപ്പോഴും സിനിമാറ്റിക് ആയി മനസ്സിൽ കാണാൻ കഴിയുമല്ലോ. അജേഷ് ആകാൻ പറ്റില്ല. അതുപോലെ മരിയാനോയെ മല പോലൊരു മനുഷ്യൻ എന്നാണല്ലോ ഡിഫൈൻ ചെയ്തിരിക്കുന്നത്. ബ്രൂണോയും രസകരമായ കഥാപാത്രമാണ് എന്ന് തോന്നി. അന്ന് അവരുടെ ചിന്ത ഫഹദ് ഫാസിലിനെ വെച്ച് ചെയ്യാനായിരുന്നു. അന്ന് അത് ഷൈൻ ടോം ചാക്കോയോ മറ്റും ചെയ്യുമായിരിക്കും എന്ന് കരുതി അത് ഷെൽഫിൽ വെച്ച് മടക്കി. 2024ൽ കറങ്ങി തിരിഞ്ഞ് അത് എന്നിലേക്ക് വരുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല,’ എന്ന് ആനന്ദ് മന്മഥൻ പറഞ്ഞു.

content highlight: Ponman movie