വൈകുന്നേരങ്ങളിൽ ഇപ്പോൾ ഒട്ടുമിക്ക കുടുംബങ്ങളിലും നിറഞ്ഞുനിൽക്കുന്നത് വിക്രമവും വേദയും ആയിരിക്കും. ഇവരെ അറിയാത്തവർ വളരെ ചുരുക്കം ആയിരിക്കും എന്ന് പറയുന്നതാണ് സത്യം. ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന നിരവധി ആരാധകരുള്ള ഒരു സീരിയലാണ് പവിത്രം എന്ന സീരിയൽ ഏഷ്യാനെറ്റ് നിലവിൽ ഏറ്റവും കൂടുതൽ റേറ്റിംഗ് ഉള്ള സീരിയലും ഇതുതന്നെയാണ്. വിക്രം വേദ എന്ന കഥാപാത്രങ്ങളുടെ ജീവിതത്തിലൂടെയാണ് ഈ ഒരു സീരിയൽ നടക്കുന്നത്. വിക്രം എന്ന കഥാപാത്രത്തെ ഈ സീരിയലിൽ അവതരിപ്പിക്കുന്നത് ശ്രീകാന്ത് എന്ന നാടക നടനാണ് വേദ എന്ന കഥാപാത്രമായി വരുന്നത് കുട്ടനാടൻ മാർപാപ്പ എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്കിടയിൽ സുപരിചിതയായി മാറിയ സുരഭിയാണ്.
ഈ സീരിയലിന്റെ വിശേഷങ്ങളുമായി എത്തിയിരിക്കുകയാണ് ഇപ്പോൾ താരങ്ങൾ. വിക്രം എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നാടകനടനായ ശ്രീകാന്ത് ആണ് എന്നാൽ ഈ ഒരു കഥാപാത്രത്തിലേക്ക് വളരെയധികം ഓഡിഷനുകൾ നടന്നിട്ടുണ്ടായിരുന്നു എന്നും പ്രമുഖ നടന്മാർ വരെ ഈയൊരു ഓഡിഷനിൽ പങ്കെടുത്തമാണ് നടി സുരഭി ഇപ്പോൾ പറയുന്നത്.
നായകനടനെ തിരഞ്ഞെടുക്കുന്നതിന് വേണ്ടി ഓഡിഷൻ നടന്നിട്ടുണ്ടായിരുന്നു ഞാൻ അതിനു വേണ്ടി വരികയും ചെയ്തിരുന്നു മൂന്നു നായകന്മാർക്കൊപ്പം എന്റെ രംഗങ്ങൾ ചിത്രീകരിച്ചിരുന്നു. എന്നാൽ ആദ്യമായി ശ്രീകാന്തിനെ കണ്ടപ്പോൾ തന്നെ എനിക്ക് തോന്നിയിരുന്നു ഈ കഥാപാത്രത്തിന് ഇണങ്ങുന്നത് ശ്രീകാന്ത് ആണോ എന്ന് ഞാൻ അതിന്റെ അമ്മയോട് പറയുകയും ചെയ്തു. ശ്രീകാന്ത് ആയിരിക്കും ഈ കഥാപാത്രത്തിന് കൂടുതൽ നന്നാവുക എന്ന് കാരണം ഇതിലെ വിക്രം കുറച്ചു ഗുണ്ടാ ലുക്കുള്ള ആളാണ് എന്നാൽ അയാൾ വളരെ സോഫ്റ്റ് ആണ് ഉള്ളിന്റെയുള്ളിൽ അയാൾക്ക് എല്ലാവരോടും സ്നേഹമുണ്ട് അങ്ങനെ ഒരു കഥാപാത്രമായി ശ്രീകാന്ത് ആയിരിക്കും നല്ലത്
രണ്ട് ടോപ്പ് നടന്മാരായിരുന്നു ശ്രീകാന്തിനോടൊപ്പം ഓഡിഷന് എത്തിയിരുന്നത്. ചാനലാണ് ആരു വേണം എന്ന് ഫിക്സ് ചെയ്യുന്നത് ശ്രീകാന്ത് ആണ് എന്ന് വിളിച്ച് അറിയിച്ചപ്പോൾ സന്തോഷം തോന്നിയിരുന്നു എന്നും സുരഭി പറയുന്നു