സല്‍മാന്‍ഖാനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ പിടിയില്‍. 26കാരനായ മായങ്ക് പാണ്ഡ്യയാണ് പിടിയിലായതെന്ന് മുംബൈ പൊലീസ് അറിയിച്ചു. ഗുജറാത്തിലെ വഡോദര ജില്ലയിലെ ഒരുഗ്രാമത്തില്‍ നിന്നാണ് പിടിയിലായത്. ഇയാള്‍ മാനസിക വെല്ലുവിളി നേരിടുന്നയാളാണന്നും പൊലീസ് പറഞ്ഞു.
ഇയാളെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും ആവശ്യപ്പെടുമ്പോള്‍ ഹാജാരാകാന്‍ നിര്‍ദേശിച്ചതായും മുംബൈ പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം മുംബൈയിലെ വര്‍ലിയിലുള്ള ഗതാഗത വകുപ്പിന്റെ ഓഫിസിലെ വാട്‌സ് ആപ്പ് നമ്പറിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്. വീട്ടില്‍ കയറി കൊലപ്പെടുത്തുമെന്നും കാര്‍ ബോംബ് വച്ചുതകര്‍ക്കുമെന്നുമായിരുന്നു ഭീഷണി. തുടര്‍ന്ന് മുംബൈ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു.