കൊല്ലം സുധിയുടെ ഭാര്യയുടെ സോഷ്യൽ മീഡിയ പോസ്റ്റുകളിൽ പ്രതികരിച്ചു സ്റ്റാർ മാജിക് ഷോ ഡയറക്ടർ അനൂപ് ജോൺ. ദാസേട്ടൻ കോഴിക്കോടിനൊപ്പം സോഷ്യൽ മീഡിയ റീൽസ് ചെയ്താണ് രേണു സുധി ഇപ്പോൾ സജീവമാകുന്നത്.
സുമനസുകളുടെ സഹായത്താൽ വീട് ലഭിച്ച രേണുവും രണ്ട് മക്കളും ഇപ്പോൾ നന്നായിട്ട് ജീവിക്കുന്നുണ്ട്. കൊല്ലം സുധി എന്ന അതുല്യ കലാകാരന്റെ മക്കളും ഭാര്യയും അങ്ങനെ ആയിരിക്കുന്നതിൽ സന്തോഷം ഉണ്ടെന്ന് അനൂപ് പറയുന്നു.
അന്യായമായ വിമർശനങ്ങളാണ് ഉണ്ടാകുന്നതെന്നും അവരുടെ ഇഷ്ടത്തിന് ജീവിക്കട്ടെ എന്നുമാണ് ഇപ്പോൾ പറയുന്നത്. പലയിടത്തും ജോലി ശരിയാക്കി നൽകിയിട്ടും രേണു പോയില്ല. അവർക്ക് ഇഷ്ടമുള്ളത് പോലെ ചെയ്യട്ടെ എന്നാണ് അനൂപ് പറയുന്നത്.