മലയാളികൾക്കിടയിൽ വളരെ സുപരിചിതനായ വ്യക്തിയാണ് ഇപ്പോൾ റിവ്യൂകളിലൂടെ പ്രശസ്തനായ സന്തോഷ് വർക്കി. മോഹൻലാലിന്റെ വലിയൊരു ആരാധകനായ സന്തോഷ് വർക്കി മോഹൻലാൽ നായകനായ എത്തിയ ആറാട്ട് എന്ന ചിത്രത്തിന്റെ റിവ്യൂ പറഞ്ഞുകൊണ്ടാണ് ശ്രദ്ധ നേടിയത്. പിന്നീട് പലപ്പോഴും മോഹൻലാലിനെ കുറിച്ച് തന്നെ വിമർശനാത്മകമായ തരത്തിലുള്ള പല കാര്യങ്ങളും താരം പറഞ്ഞിട്ടുണ്ട് അത്തരത്തിൽ ഏറ്റവും അടുത്തായി താരം പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്
” മോഹൻലാൽ അഭിനയം നിർത്തേണ്ട സമയമായിരിക്കുന്നു എന്നാണ് സന്തോഷ് വർക്കി പറയുന്നത് അതിന്റെ കാരണവും താരം പറയുന്നുണ്ട് 80കളിൽ മോഹൻലാൽ ആയിരുന്നു രാജാവ് ആ സമയത്ത് മോഹൻലാലിന് നല്ല നല്ല സിനിമകൾ ലഭിച്ചിട്ടുണ്ട് ആ സമയത്ത് കഥകൾ എഴുതുന്നവർ ജീവിതം മനസ്സിലാക്കി കഥകൾ എഴുതിയവരായിരുന്നു അപ്പോൾ ഉണ്ടായിരുന്ന സിനിമകൾക്ക് റിപ്പീറ്റ് വാല്യൂ ഉണ്ടായിരുന്നു.”
എന്നാൽ ഇപ്പോഴുള്ള സിനിമകളൊക്കെ ഒരുവട്ടം കണ്ടുകഴിയാം എന്നല്ലാതെ വേറെ പ്രത്യേകതകൾ ഒന്നും തന്നെ ആ സിനിമകളിൽ ഇല്ല പലർക്കും ഇപ്പോൾ സിനിമകൾ കാണാൻ താല്പര്യം ഇല്ലാത്തതും ഇതുകൊണ്ടാണ് മാത്രമല്ല മോഹൻലാൽ സ്വാതന്ത്ര്യം അല്ലാത്ത വ്യക്തിയാണ് 80കളിലൊക്കെ മോഹൻലാൽ തന്നെയായിരുന്നു സിനിമയുടെ കഥ കേൾക്കുന്നതും സിനിമ ചെയ്യുന്നതും അതുകൊണ്ടുതന്നെ ആ ചിത്രങ്ങൾ ഒക്കെ വിജയമായി മാറി. ഇപ്പോൾ മോഹൻലാൽ സിനിമകളുടെ കഥ കേൾക്കുന്നത് വളരെ ചുരുക്കമാണ് തരുൺ മൂർത്തിയുടെ സിനിമയാണ് ഇനി വരാനുള്ളത് അതും എങ്ങനെ ആവും എന്ന് പറയാൻ പറ്റുന്നില്ല അതിൽ മോഹൻലാൽ കോമഡി ചെയ്യുന്നു എന്നാണ് മനസ്സിലാക്കാൻ സാധിച്ചിരിക്കുന്നത് ഇനി മോഹൻലാൽ കോമഡി ചെയ്താൽ വഴങ്ങില്ല അതുകൊണ്ട് മോഹൻലാൽ ഇപ്പോൾ നിർത്തുന്നതാണ് നല്ലത് എന്നാണ് സന്തോഷ് വർക്ക് വ്യക്തമാക്കുന്നത്